മധ്യപ്രദേശിൽ ഒരേ ആരാധനാലയത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരേ സമയം സമാധാനപരമായി പ്രാർത്ഥന നടത്തി

ഭോപ്പാൽ:മധ്യപ്രദേശ്ദാറിലെ പ്രസിദ്ധമായ ആരാധനാലയത്തിൽ ഒരേസമയം വസന്ത പഞ്ചമി പൂജയും ജുമുഅ നിസ്കാരവും സമാധാനപരമായി നടന്നു .ഹൈന്ദവർ പൂജയും ഹോമവും പ്രാർത്ഥനയുംമുസ്ലീങ്ങൾ നിസ്കാരവും നടത്തി. പുലർചെ ആരംഭിച്ച പൂജ അഞ്ചു മണി വരെ തുടർച്ചയായി നീണ്ടു. അതിനിടയിൽ ആരാധനാലയത്തിൻ്റെ മറുഭാഗത്തു ഒരു മണി മുതൽ മൂന്നു വണ്ടി വരെ മുസ്ലിങ്ങൾ ജുമുഅ നമസ്ക്കാരവും നിരവഹിച്ചു. സമാധാനപരമായി പ്രാർത്ഥനയും അനുഷ്ഠാനങ്ങളും ഇരു കൂട്ടരും നിർവഹിച്ചു. പതിനൊന്നാം നൂറ്റാണ്ടിൽ സ്ഥാപിച്ചതെന്ന് കരുതുന്ന ആരാധനാലയത്തെ ഹിന്ദുക്കൾ സരസ്വതി ദേവിക്ക് സമർപ്പിച്ചിരുന്ന ക്ഷേത്രം എന്നും മുസ്ലിങ്ങൾ കമൽ മൗല പള്ളി എന്നും ആണ് വിളിക്കുന്നത്. ഇരുകൂട്ടരും ദീർഘകാലമായി ആരാധന നടത്തി വരുന്ന സ്ഥാനം സംബന്ധിച്ചു തർക്കം ഉണ്ടായതോടെ 2003 ൽ ആരാധനാലയം ആർക്കിയോളജി വകുപ്പ് ഏറ്റെടുക്കുകയും ചൊവ്വാഴ്ചകളിൽ ഹിന്ദുക്കൾക്കു പ്രാർത്ഥനയും പൂജകളും നടത്താനും വെള്ളിയാഴ്ചകളിൽ മുസ്ലീങ്ങൾക്ക് നമസ്കാരം നടത്താനും അനുമതി നൽകുകയുമായിരുന്നു. തർക്കം സംബന്ധിച്ചു സ്ഥലപരിശോധന നടത്താൻ അതിനിടയിൽ ആർക്കിയോളജി വകുപ്പിനോടു ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിനെ പള്ളിക്കമ്മിറ്റി സുപ്രീംകോടതിയിൽ എതിർത്തു. അതിനിടയിലാണ് വസന്തപഞ്ചമി വെള്ളിയാഴ്ച ആയത്. വെള്ളിയാഴ്ച ജുമുഅയും നടത്തേണ്ടതുണ്ടെന്ന് മുസ്ലിങ്ങൾ കോടതിയെ അറിയിക്കുകയും സുപ്രിം കോടതി ഇരുകൂട്ടർക്കും പതിവുപോലെ ആരാധന നടത്താൻ അനുമതി നൽകുകയും ആയിരുന്നു. കോടതി നിർദ്ദേശം അനുസരിച്ച് പ്രാർത്ഥനയും പൂജകളും രാവിലെ ആരംഭിച്ചു. മുസ്ലിംകൾ ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്നു മണി വരെ ജുമുഅ നിർവഹിച്ചു. ഇരു ആരാധനകളും സാധാരണ നിലയിൽ നിർവഹിച്ചശേഷം ഇരു കൂട്ടരും സിഹൃദത്തോടെ മടങ്ങുകയും ചെയ്തു. അധികൃത ജാഗ്രതയും ഉണ്ടായിരുന്നു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page