തുടർ ഭരണം ഉറപ്പ്; ആരും സ്വയം സ്ഥാനാർത്ഥി ആകണ്ട : മുഖ്യമന്ത്രി

പത്തനംതിട്ട : ആരും സ്വയം സ്ഥാനാർത്ഥിയാകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി നേതാക്കളോട് നിർദ്ദേശിച്ചു. അക്കാര്യം സമയമാകുമ്പോൾ പാർട്ടി തീരുമാനിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ അദ്ദേഹം പറഞ്ഞു. താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ ഇല്ലയോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അതേസമയം ഇടതു മുന്നണിക്കു സംസ്ഥാനത്ത് തുടർഭരണം ഉറപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭവന സന്ദർശനം എല്ലാ പ്രതിസന്ധികളും മാറ്റും. നിലവിലെ പാർട്ടി എംഎൽഎമാരോട് ചിലപ്പോൾ നിങ്ങൾ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് അദ്ദേഹം പറഞ്ഞു. ചിലപ്പോൾ മാറേണ്ടി വരുമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. അങ്ങനെ വന്നാൽ അവർ തിരഞ്ഞെടുപ്പ് പ്രചരണം നയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page