സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞുകൃഷ്ണൻ രാഷ്ട്രീയ എതിരാളികളുടെ കോടാലി : സിപിഎം ജില്ലാ സെക്രട്ടറി

കണ്ണൂർ : സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞുകൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലിയാണെന്ന് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രതികരിച്ചു. പൊതുജനങ്ങൾക്കിടയിൽ പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് കുഞ്ഞി കൃഷ്ണന്റെതെന്ന് അദ്ദേഹം അപലപിച്ചു. കുഞ്ഞി കൃഷ്ണന്റെ ആരോപണങ്ങൾ പാർട്ടിക്കുള്ളിലെ വേദികളിൽ നേരത്തെ ചർച്ച ചെയ്തിരുന്നു. തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ടു ധനാപഹരണം നടത്തിയിട്ടില്ലെന്നു അന്വേഷണ കമ്മിറ്റികൾ നേരത്തേ കണ്ടെത്തിയിരുന്നു. കണക്ക് അവതരിപ്പിക്കുന്നതിൽ കാലതാമസം ഉണ്ടായിരുന്നതേ ഉള്ളൂ. പാർട്ടി ജില്ലാ കമ്മിറ്റിയും പയ്യന്നൂർ ഏരിയ കമ്മിറ്റിയും വെവ്വേറെ കമ്മീഷനെ ഇതു സംബന്ധിച്ചു നിയോഗിച്ചിരുന്നു. കമ്മീഷൻ റിപ്പോർട്ടുകൾ അതത് കമ്മിറ്റികളും ചർച്ച ചെയ്തു. ചർച്ചകളിൽ വി. കുഞ്ഞി കൃഷ്ണൻ നേരിട്ട് പങ്കെടുക്കുകയും ചെയ്തിരുന്നു. കുഞ്ഞുകൃഷ്ണനെതിരെ തെറ്റായ പ്രസ്താവന നടത്തിയതിനു അച്ചടക്ക നടപടിയുമെടുത്തിരുന്നു. എട്ടുമാസം മുമ്പ് കുഞ്ഞികൃഷ്ണൻ പരസ്യമായി കുറ്റസമ്മതം നടത്തുകയും ചെയ്തു. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പാർട്ടിയെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് കുഞ്ഞി കൃഷ്ണൻ നടത്തുന്നത്. ഇത് കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ് . ടി.ഐ. മധുസൂദനൻ എം.എൽ.എ രക്തസാക്ഷി ഫണ്ടു മുക്കിയെന്നും രക്തസാക്ഷി ഫണ്ട് വകമാറ്റിയെന്നും കുഞ്ഞി കൃഷ്ണൻ ആരോ പിച്ചിരുന്നു.മുഖ്യ മന്ത്രിയുടെ അറിവോടെയാണിതെന്നും കുഞ്ഞു കൃഷ്ണൻ ആരോപിച്ചിരുന്നു. ഇതെല്ലാം അടിസ്ഥാനരഹിതമാ ണെന്ന് ജില്ലാ സെക്രട്ടറി ആവർത്തിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page