കുമ്പള ടോള്‍ പ്ലാസ: എം എല്‍ എയുടെ നേതൃത്വത്തില്‍ ജനകീയ സമരം തുടങ്ങി; സ്ഥലത്ത് കനത്ത പൊലീസ് കാവല്‍
കാസര്‍കോട്: കാസര്‍കോട്- മംഗ്‌ളൂരു ദേശീയപാതയിലെ കുമ്പള ടോള്‍പ്ലാസയില്‍ യൂസര്‍ ഫീ പിരിക്കുന്നതില്‍ പ്രതിഷേധിച്ച് എ കെ എം അഷ്‌റഫ് എം എല്‍ എയുടെ നേതൃത്വത്തിലുള്ള ജനകീയ സമരം ആരംഭിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അസീസ് കളത്തൂര്‍, പ്രത്വുരാജ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ളെ, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കുന്നു. അനിശ്ചിതകാല സമരം കണക്കിലെടുത്ത് സ്ഥലത്ത് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ …