വാട്ടര്‍പ്യൂരിഫയര്‍ സ്ഥാപനത്തിലെത്തി ജീവനക്കാരിക്കു നേരെ സിബ്ബ് ഊരി കാണിച്ചു; ബഹളം വച്ചതോടെ സ്‌കൂട്ടറില്‍ രക്ഷപ്പെട്ട യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ കയ്യോടെ പിടികൂടി പൊലീസിനു കൈമാറി, ഉദുമ പടിഞ്ഞാര്‍ സ്വദേശിയെ നോട്ടീസ് നല്‍കി വിട്ടയച്ചു

കാസര്‍കോട്: വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപനത്തിലെത്തി ജീവനക്കാരിയായ 30കാരിക്കു നേരെ സിബ്ബ് ഊരി ലൈംഗികാവയവം കാണിച്ചതായി പരാതി. കാറഡുക്ക, എരിഞ്ചേരി സ്വദേശിനിയായ 30 കാരിയായ യുവതി നല്‍കിയ പരാതിയില്‍ ഉദുമ, ബേവൂരി, പടിഞ്ഞാറിലെ മുഹമ്മദ് സുല്‍ഫിക്കര്‍ അലി (25)ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്തു. പിന്നീട് നോട്ടീസ് നല്‍കി വിട്ടയച്ചു.വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. സ്‌കൂട്ടറിലെത്തിയ യുവാവ് വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപനത്തില്‍ കയറി. പ്രസ്തുത സമയത്ത് ഷോപ്പില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കസേരയില്‍ ഇരുന്നു …

നാടിനെ കണ്ണീരിലാഴ്ത്തി പിലാങ്കട്ടയിലെ പ്രശാന്ത് റൈ യാത്രയായി

കാസര്‍കോട്: അര്‍ബുദ രോഗം ബാധിച്ച് ഒരു വര്‍ഷത്തോളമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ബദിയഡുക്ക, പിലാങ്കട്ടയിലെ പ്രശാന്ത് റൈ (41) അന്തരിച്ചു. മുണ്ട്യത്തടുക്ക സ്‌കൂളിലെ അധ്യാപകനാണ്. ഷിമോഗയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച രാവിലെയാണ് അന്ത്യം. മൃതദേഹം വൈകുന്നേരത്തോടെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഒരു വര്‍ഷം മുമ്പാണ് അര്‍ബുദ രോഗം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വന്‍ തുക ചിലവഴിച്ച് ചികിത്സ നടത്തി. ജീവന്‍ രക്ഷിക്കണമെങ്കില്‍ 75 ലക്ഷം രൂപ ചെലവാക്കി ചികിത്സ നല്‍കണമെന്നാണ് ഡോക്ടര്‍ വ്യക്തമാക്കിയത്.പണം കണ്ടെത്താന്‍ കഴിയാതെ കുടുംബം വിഷമിച്ചപ്പോള്‍ നാട്ടുകാര്‍ ചികിത്സാ …

മഞ്ചേശ്വരം ആര്‍ടിഒ ചെക്ക് പോസ്റ്റിലെ രണ്ട് ജനറേറ്ററുകള്‍ മോഷണം പോയി

കാസര്‍കോട്:തലപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേശ്വരം ആര്‍ടിഒ ചെക്ക് പോസ്റ്റിലെ രണ്ടു ജനറേറ്ററുകള്‍ മോഷണം പോയതായി പരാതി. ഓഫീസിന്റെ വരാന്തയില്‍ സൂക്ഷിച്ചിരുന്നതായിരുന്നു ജനറേറ്ററുകള്‍. മെയ് ഒന്നാം തീയതി വൈകുന്നേരം അഞ്ചു മണിക്കും രണ്ടാം തീയതി രാവിലെ ഒന്‍പതു മണിക്കും ഇടയിലാണ് മോഷണം നടന്നതെന്നു സംശയിക്കുന്നതായി അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തളിപ്പറമ്പ്, കീഴാറ്റൂര്‍ സ്വദേശിയായ തച്ചന്‍ വീട്ടില്‍ കെ. അഭിലാഷ് നല്‍കിയ പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒരാഴ്ച മുമ്പു കാണാതായ 21കാരിയെ വീണ്ടും കാണാതായതായി പരാതി; കുമ്പള പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഒരാഴ്ച മുമ്പ് കാണാതായി കര്‍ണ്ണാടകയില്‍ നിന്നു കണ്ടെത്തിയ യുവതിയെ വീണ്ടും കാണാതായതായി പരാതി. ബന്തിയോട്ടെ 21കാരിയെ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് വീട്ടില്‍ നിന്നു കാണാതായത്. മാതാവ് നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഒരാഴ്ച മുമ്പും പ്രസ്തുത യുവതിയെ കാണാതായതായി പറയുന്നു. അന്ന് നടത്തിയ അന്വേഷണത്തില്‍ കര്‍ണ്ണാടകയില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. യുവതിയെ വീണ്ടും കാണാതായതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

നിസ്‌കാരത്തിനിടയില്‍ വീണു പരിക്കേറ്റ വയോധിക മരിച്ചു

കാസര്‍കോട്: വീട്ടില്‍ നിസ്‌കരിക്കുന്നതിനിടയില്‍ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ബന്തിയോട്, മുട്ടം, ബങ്കരയിലെ ബീഫാത്തിമ (89)യാണ് മരിച്ചത്. ഒരു മാസം മുമ്പാണ് പരിക്കേല്‍ക്കാന്‍ ഇടയായ സംഭവം നടന്നത്. ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. സംഭവത്തില്‍ കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മക്കള്‍: മുഹമ്മദ്, ഇബ്രാഹിം, ആമിന, മറിയുമ്മ, സല്‍മ, സഫിയ, നഫീസ.

കന്നഡിഗരുടെ വികാരത്തെ വ്രണപ്പെടുത്തി; ഗായകൻ സോനു നിഗത്തിനെതിരെ പൊലീസിൽ പരാതി

ബെംഗളൂരു: സംഗീത പരിപാടിക്കിടെ കന്നഡിഗരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയതിനു ഗായകൻ സോനു നിഗത്തിനെതിരെ പൊലീസിൽ പരാതി. കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ ബെംഗളൂരു ജില്ലാ പ്രസിഡന്റാണ് പരാതി നൽകിയത്. ഭാഷാപരമായ വേർതിരിവിനും ആക്രമണത്തിനും ഇടയാക്കുന്നതാണ് പരാമർശമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.ഏപ്രിൽ 25, 26 തീയതികളിലായി ബെംഗളൂരുവിലെ സ്വകാര്യ എൻജിനീയറിങ് കോളജിൽ അവതരിപ്പിച്ച സംഗീതപരിപാടിക്കിടെയാണ് സംഭവം. കന്നഡ ഗാനം പാടാൻ ഒരു വിദ്യാർഥി ആവശ്യപ്പെട്ടതാണ് സോനു നിഗത്തെ ചൊടിപ്പിച്ചത്. പഹൽഗാമിൽ സംഭവിച്ചതിനു പിന്നിലെ കാരണവും ഇതാണ്” …

വീട്ടു മുറ്റത്തു കളിച്ചുകൊണ്ടിരിക്കെ അപസ്മാരബാധ; നാലു വയസ്സുകാരി മരിച്ചു

കാസര്‍കോട്: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ അപസ്മാര ബാധ ഉണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞു വീണ പിഞ്ചു കുഞ്ഞ് മരിച്ചു. മഞ്ചേശ്വരം, ബായാര്‍, ധര്‍മ്മത്തടുക്ക, കക്കുവെയിലെ രമേശന്റെ മകള്‍ നിഷ (4) യാണ് മരിച്ചത്.വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടയില്‍ അപസ്മാരം ബാധിച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കുമ്പളയിലെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുട്ടിയെ കാസര്‍കോട്, വിദ്യാനഗറിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദ്ദേശിച്ചു. ഇതു പ്രകാരം കുട്ടിയെ വിദ്യാനഗറില്‍ എത്തിച്ചുവെങ്കിലും അതിനു മുമ്പു തന്നെ മരണപ്പെട്ടതായി …

കീഴൂർ നാലപ്പാട് എൻ.എ ആയിഷ അന്തരിച്ചു

കാസർകോട്: മേൽ പറ മ്പ്,കീഴൂർ നാലപ്പാട് തറവാട്ടിലെ പരേതനായ പരേതനായ നാലപ്പാട് അബ്ദുൽ കാദർ ഹാജിയുടെ മകളും പരേതനായ സി .എൽ . മാഹിൻ ഹാജി യുടെ ഭാര്യയുമായ നാലപ്പാട് എൻ. എ ആയിഷ (77) അന്തരിച്ചു.മക്കൾ: സി.എൽ. റഷീദ് ഹാജി, സി.എൽ. മുഹമ്മദ്,സി.എൽ.അബ്ദുല്ല, സി.എൽ. ഉദൈഫ്, സി.എൽ സഫീറ,മരുമക്കൾ :ഇബ്രാഹിം കലീൽ തളങ്കര ,ബൽക്കീസ്, റംല, മിസിരിയ ഉമൈമസഹോദരങ്ങൾ: നാലപ്പാട് ഡോ: എൻ.എ മുഹമ്മദ് ,പരേതനായ എൻ.എ അബ്ദുല്ല കുഞ്ഞി ,ആഷ്യബി, നബീസ ,കദീജ മറിയകുഞ്ഞി …

ഇന്ത്യ പാക്കിസ്താനെ ആക്രമിച്ചാൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ പിടിച്ചെടുക്കണം; വിവാദ പരാമർശവുമായി ബംഗ്ലാദേശ്‌ മുൻ സൈനിക ഉദ്യോഗസ്ഥൻ

ധാക്ക: ഇന്ത്യ പാക്കിസ്താനെ ആക്രമിച്ചാൽ ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ചൈനയുമായി ചേർന്ന് പിടിച്ചെടുക്കണമെന്ന നിർദേശവുമായി ബംഗ്ലാദേശ്‌ മുൻ സൈനിക ഉദ്യോഗസ്ഥൻ.ബംഗ്ലാദേശ്‌ ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനസിന്റെ അടുത്ത അനുയായിയും റിട്ട. മേജർ ജനറലുമായ ഫസ്ലുർ റഹ്മാനാണ് സമൂഹ മാധ്യമത്തിലൂടെ പ്രകോപന പരാർമശം നടത്തിയത്. ഇന്ത്യ പാക്കിസ്താനെ ആക്രമിച്ചാൽ 7 വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ബംഗ്ലാദേശ്‌ പിടിച്ചെടുക്കണം. ഇതിനായി ചൈനയുമായി ചേർന്ന് സംയുക്ത സൈനിക നീക്കത്തിനു ചർച്ചകൾ ആരംഭിക്കണമെന്നുമാണ് ഇയാൾ ഫെയ്സ്ബുക്കിൽ കുറിച്ചത്.2009ലെ ബംഗ്ലദേശ് കലാപത്തെക്കുറിച്ച് …

ബൈക്കിൽ ബസിടിച്ച് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി മരിച്ചു

കണ്ണൂർ: മുണ്ടയാട്, എളയാവൂർ പഞ്ചായത്ത് ഓഫീസിന് സമീപം ബൈക്കിൽ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു. തലശ്ശേരി ബ്രണ്ണൻ കോളേജ് വിദ്യാർത്ഥി ഇടുക്കി ഉടുമ്പൻചോലയിലെ ശങ്കർ മനോജ്(19) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ് ബൈക്കിൽ ഇടിച്ചാണ് അപകടം. മുണ്ടയാട് സ്പോർട്സ് ഹോസ്റ്റലിൽ ഫെൻസിംഗ് പരീശിലനം നടത്തിവരികയായിരുന്നു. ബ്രണ്ണൻ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. 

തിരിച്ചടി ഭയന്ന് പാക്കിസ്താൻ; അതിർത്തി പോസ്റ്റുകളിൽ നിന്ന് പാക് സൈനികർ പിന്മാറിയതായി റിപ്പോർട്ട്, പതാകയും മാറ്റി

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടി നൽകാൻ ഇന്ത്യ ഒരുങ്ങുന്നെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ അതിർത്തിയിലെ പാക് പോസ്റ്റുകളിൽ നിന്ന് സൈനികർ പിന്മാറിയതായി റിപ്പോർട്ട്. ഒപ്പം പല പോസ്റ്റുകളിൽ നിന്നും പാക്കിസ്താന്റെ പതാകയും മാറ്റി.നേരത്തേ 36 മണിക്കൂറിനകം ഇന്ത്യയിൽ നിന്നു ആക്രമണം ഉണ്ടായേക്കാമെന്നു രഹസ്യാന്വേഷണ വിവരം ലഭിച്ചതായി പാക് ഇൻഫർമേഷൻ മന്ത്രി അത്താത്തുള്ള തരാർ പറഞ്ഞിരുന്നു. ഒപ്പം ദൗത്യത്തിനു സജ്ജമാണെന്ന സൂചനയുമായി ഇന്ത്യൻ നാവിക സേന സാമൂഹിക മാധ്യമത്തിൽ പോസ്റ്റുമിട്ടു. “ഒരു ദൗത്യവും അകലെയല്ല, പിടിച്ചെടുക്കാനാകാത്ത വിശാലത ഒരു കടലുമില്ല …

വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖം: പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമര്‍പ്പിക്കും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും. കേരളത്തിന് അഭിമാനകരമായ തുറമുഖം രാഷ്ടത്തിന് സമര്‍പ്പിക്കുന്നതോടെ ലോകസമുദ്രവ്യാപാര മേഖലയില്‍ ഇന്‍ഡ്യ ഒന്നാം സ്ഥാനത്തെത്തും. വി.ജി.എഫ് കരാര്‍ ഒപ്പിടല്‍ പൂര്‍ത്തിയാക്കിയതോടെ വിഴിഞ്ഞം പോര്‍ട്ടിന്റെ ആദ്യഘട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുകയാണ്.ഉദ്ഘാടനച്ചടങ്ങില്‍ കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രസഹമന്ത്രിമാരായ ജോര്‍ജ് കുര്യന്‍, സുരേഷ്‌ഗോപി, മന്ത്രിമാരായ വി.എന്‍. വാസവന്‍, വി.ശിവന്‍കുട്ടി, സജിചെറിയാന്‍, ജി.ആര്‍ അനില്‍, പ്രതിപക്ഷ …

പാക്കിസ്ഥാന്‍ അനുകൂല സോഷ്യല്‍ മീഡിയാ പ്രചരണം: ആസാമില്‍ 30 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചു പാക്കിസ്ഥാന് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട 30 പേരെ ആസാം പൊലീസ് അറസ്റ്റു ചെയ്തു.പാക്കിസ്ഥാനെ പിന്തുണച്ചുകൊണ്ടു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടവരെയാണ് അറസ്റ്റു ചെയ്തതെന്നു ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ വെളിപ്പെടുത്തി. ഇത്തരം ഇടപെടല്‍ നടത്തുന്നവര്‍ക്കും മുമ്പു ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്കുമെതിരെ ദേശീയ സുരക്ഷാ നിയമ (എന്‍എസ്എ) മനുസരിച്ചു നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിച്ചു.ഭാരതവും പാക്കിസ്ഥാനും തമ്മില്‍ ഒരു സാമ്യവുമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. മാത്രവുമല്ല ഇരു രാജ്യങ്ങളും ശത്രു രാജ്യങ്ങളാണ്. നമ്മള്‍ അതു പോലെതന്നെ തുടരുകയും ചെയ്യുമെന്നു മുഖ്യമന്ത്രി …

കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത കാലുമായി നഗരപ്രദക്ഷിണം; 11 പ്രതികള്‍ക്കും ജീവപര്യന്തം

തിരുവന്തപുരം: യുവാവിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത കാലുമായി നഗരപ്രദക്ഷിണം നടത്തിയ കേസില്‍ 11 പ്രതികള്‍ക്കും കോടതി ജീവപര്യന്തം കഠിന തടവ് വിധിച്ചു.2021 ഡിസംബറില്‍ തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി സുധീഷിനെ വെട്ടികൊന്ന സംഭവത്തിലാണ് നെടുമങ്ങാട് എസ്‌സിഎസ്ടി കോടതിയുടെ നടപടി. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് ഉള്‍പ്പെടെ കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ശിക്ഷ ലഭിച്ചു.ഒന്നാം പ്രതിയായ ഉണ്ണിയെ സുധീഷിന്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെയും അമ്മയ്ക്കു നേരെ പടക്കമെറിഞ്ഞതിന്റെയും വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചത്. ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന സുധീഷിനെ …

പഹല്‍ഗാം ഭീകരാക്രമണം: ജമ്മുകാശ്മീരില്‍ കുടുങ്ങിയ ലഷ്‌കര്‍ ഇ തൈ്വബ നേതാവ് ഹാഷിം മൂസയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു; ജീവനോടെ പിടികൂടാന്‍ സര്‍വ്വ സന്നാഹവുമായി സേന

കാശ്മീര്‍: നിരപരാധികളായ 25 വിനോദ സഞ്ചാരികളെയും ഒരു കാശ്മീര്‍ പൗരനെയും നിഷ്ഠൂരമായി കൊല ചെയ്ത സംഭവത്തിലെ സൂത്രധാരനായ ലഷ്‌കര്‍ ഇ തൈ്വബ നേതാവ് ഹാഷിം മൂസയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു ജമ്മുകാശ്മീര്‍ പൊലീസ് 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു.ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ ലഷ്‌കര്‍ ഇ തൈ്വബ ചീഫ് ഹഫീസ് സയ്ദ്, ഡെപ്യൂട്ടി സൈഫുള്ള കസൂരി എന്നിവര്‍ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനിലേക്കു കടന്നതായാണ് വിവരം. ഹാഷിം മൂസ ദക്ഷിണ കാശ്മീരിലെ വനത്തിനുള്ളില്‍ ഒളിവിലാണ്. വനത്തിനുള്ളില്‍ നിന്ന് ഇയാളെ ജീവനോടെ …

പെരിയയില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണവും നാടകവും നടത്തി

കാസര്‍കോട്: ബേക്കല്‍ ജനമൈത്രി പൊലീസും ലയണ്‍സ് ക്ലബ്ബ് ഓഫ് പെരിയ ടൗണും ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തി.പെരിയ ടൗണില്‍ നടന്ന ബോധവല്‍ക്കരണ പരിപാടി ലയണ്‍സ് ക്ലബ്ബ് ഓഫ് പെരിയ ടൗണ്‍ വൈസ് പ്രസിഡന്റ് ലയണ്‍ ചന്ദ്രന്റെ അധ്യക്ഷതയില്‍ ബേക്കല്‍ ഡിവൈ.എസ്.പി മനോജ്. വി.വി. ഉദ്ഘാടനം ചെയ്തു. പെരിയ ടൗണിനെ ലഹരിമുക്തമാക്കുവാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ മുഖ്യാതിഥിയായിരുന്നു. ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്‍, വാര്‍ഡ് മെമ്പര്‍മാരായ ടി. രാമകൃഷ്ണന്‍ നായര്‍, ടി. വി. അശോകന്‍, …

അന്യായമായ തൊഴില്‍ നികുതി വര്‍ധന പിന്‍വലിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി

പെരിയ: അന്യായമായി വര്‍ധിപ്പിച്ച തൊഴില്‍ നികുതി പിന്‍വലിക്കണമെന്നും, ഹരിത കര്‍മ്മസേനയുടെ സേവനം ആവശ്യമില്ലാത്ത വ്യാപാരികളില്‍ നിന്നും യൂസര്‍ ഫീ വാങ്ങുന്നത് ഒഴിവാക്കണമെന്നും, ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പെരിയ അമ്പലത്തറ, കല്ലോട്ട്, പുല്ലൂര്‍, ചാലിങ്കാല്‍ യൂണിറ്റ് കമ്മറ്റി എന്നിവരുടെ നേതൃത്വത്തില്‍ പുല്ലൂര്‍ – പെരിയ ഗ്രാമ പഞ്ചായത്ത് ഓഫിസിന് മൂന്നില്‍ ധര്‍ണ്ണ സമരം നടത്തി. ജില്ലാ സെക്രട്ടറി കുഞ്ഞിരാമന്‍ ആകാശ് ഉദ്ഘാടനം ചെയ്തു. അമ്പലത്തറ യൂണിറ്റ് പ്രസിഡന്റ് ജയരാജന്‍ കണ്ണോത്ത് ആധ്യക്ഷം വഹിച്ചു. പുല്ലൂര്‍ യൂണിറ്റ് …

എസ്.ഇ.ആര്‍.ടി. സംസ്ഥാനതല റിസോര്‍ഴ്‌സ് ശില്‍പശാലക്ക് കളനാട്ട് തുടക്കമായി

കാസര്‍കോട്: എസ്.ഇ.ആര്‍.ടി.യുടെ നേതൃത്വത്തില്‍ കളനാട്ട് ആരംഭിച്ച സംസ്ഥാനതല റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളായ അധ്യാപകര്‍ക്കുള്ള ശില്‍പശാല ഡോ.എ.എം ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് വിദ്യാഭാസ ഉപഡയറക്ടര്‍ മധുസൂദനന്‍ ആധ്യക്ഷം വഹിച്ചു. എസ് എസ് കെ ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ പ്രകാശന്‍, മധു, ഡോ. സന്തോഷ് പനയാല്‍, ഡോ.സൂര്യനാരായണൻ, ഡോ.സുബൈർ, ഷാജി തോട്ടത്തിൽ, നെജീനാ, ജെസീന, ഷാജി,പ്രജിത, ഡോ ആശ എന്നിവർ സംസാരിച്ചു. ദിനേശൻ പാഞ്ചേരി ക്യാമ്പ് വിശദീകരിച്ചു.വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട ഹൈസ്‌കൂള്‍ മലയാളം …