പാക്കിസ്ഥാന്‍ അനുകൂല സോഷ്യല്‍ മീഡിയാ പ്രചരണം: ആസാമില്‍ 30 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചു പാക്കിസ്ഥാന് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട 30 പേരെ ആസാം പൊലീസ് അറസ്റ്റു ചെയ്തു.
പാക്കിസ്ഥാനെ പിന്തുണച്ചുകൊണ്ടു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടവരെയാണ് അറസ്റ്റു ചെയ്തതെന്നു ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ വെളിപ്പെടുത്തി. ഇത്തരം ഇടപെടല്‍ നടത്തുന്നവര്‍ക്കും മുമ്പു ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്കുമെതിരെ ദേശീയ സുരക്ഷാ നിയമ (എന്‍എസ്എ) മനുസരിച്ചു നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിച്ചു.
ഭാരതവും പാക്കിസ്ഥാനും തമ്മില്‍ ഒരു സാമ്യവുമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. മാത്രവുമല്ല ഇരു രാജ്യങ്ങളും ശത്രു രാജ്യങ്ങളാണ്. നമ്മള്‍ അതു പോലെതന്നെ തുടരുകയും ചെയ്യുമെന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വാര്‍ത്താ ലേഖകരോടു പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page