വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്ത നിലയില്‍; സംഭവം കുമ്പള, ആരിക്കാടിയില്‍

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആരിക്കാടി, ഓള്‍ഡ് റോഡില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്ത നിലയില്‍. നബീസത്ത് ഷബാനയുടെ കാറാണ് തകര്‍ത്തത്. വിവരമറിഞ്ഞ് എത്തിയ കുമ്പള പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേയ്്ക്ക് മാറ്റി. കാറിനു നേരെ അക്രമം നടത്തിയ ആള്‍ പരാതിക്കാരിയുടെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പടുത്തിയതായും പരാതിയുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പ സി ബി ഐയിലേക്ക്

കാസര്‍കോട്: കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പ സി ബി ഐയിലേക്ക്. ഇതു സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് തിങ്കളാഴ്ച ഇറങ്ങിയേക്കുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അനുമതി നേരത്തെ ലഭിച്ചിരുന്നു. ബംഗ്‌ളൂരുവിലായിരിക്കും ശില്‍പ്പയ്ക്ക് സി ബി ഐയില്‍ നിയമനം ലഭിക്കുക. അഞ്ചുവര്‍ഷത്തേയ്ക്കാണ് ഡെപ്യൂട്ടേഷന്‍ നിയമനം.കാസര്‍കോട് എ എസ് പിയായിട്ടാണ് ഡി ശില്‍പ്പ കേരള പൊലീസില്‍ എത്തിയത്. പിന്നീട് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി രണ്ടുതവണ സേവനമനുഷ്ഠിച്ചു. കോട്ടയം, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളിലും പൊലീസ് …

ക്ഷേത്ര കവാടത്തിനു സമീപത്ത് സ്ത്രീകളെ നോക്കി അശ്ലീല ആംഗ്യം; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ക്ഷേത്ര കവാടത്തിനു സമീപത്ത് നിലയുറപ്പിച്ച് സ്ത്രീകളെ നോക്കി അശ്ലീല ആംഗ്യം കാണിച്ച വിരുതന്‍ അറസ്റ്റില്‍. വാരം, മുണ്ടയാട്, പാറക്കാട്ടില്‍ ഹൗസില്‍ സി ടി ദിനില്‍ ദാസി (43)നെയാണ് കണ്ണൂര്‍ ടൗണ്‍ എസ് ഐ അനുരൂപ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ചൊവ്വ ശിവക്ഷേത്രത്തിന്റെ കവാടത്തില്‍ വച്ചാണ് ഇയാള്‍ അശ്ലീല ആംഗ്യം കാണിച്ചത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് ദിനില്‍ദാസിനെ കയ്യോടെ പൊക്കുകയായിരുന്നു.

കാശിനാഥ് രവീന്ദ്രന്‍ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി

കാസര്‍കോട്: ജന്മനാ അസുഖബാധിതനായ കാശിനാഥ് രവീന്ദ്രന്‍ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. പനയാല്‍, വെളുത്തോളിയിലെ രവീന്ദ്രന്‍-ശ്രുതി ദമ്പതികളുടെ മകനാണ് ആറരവയസുകാരനായ കാശിനാഥ്. അസുഖബാധിതനായ കുട്ടിക്ക് ഒരിക്കല്‍ പോലും എഴുന്നേറ്റു നില്‍ക്കാനോ നടക്കാനോ കഴിഞ്ഞിരുന്നില്ല. വിവിധ ഡോക്ടര്‍മാര്‍ ചികിത്സിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. സഹോദരങ്ങള്‍: രേവതി, റിതിക.

ചെമ്പകം കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ഫോറത്തിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ ക്യാമ്പയിനു കാഞ്ഞങ്ങാട്ട് തുടക്കം; മധു ബേഡകത്തിന്റെ ഏകപാത്ര നാടകം കണ്ട് കാണികള്‍ വിതുമ്പി

കാസര്‍കോട്: ചെമ്പകം കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ഫോറത്തിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ ക്യാമ്പയിന് കാഞ്ഞങ്ങാട്ട് തുടക്കമായി. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ റോഡ് പരിസരത്ത് നടന്ന പരിപാടി ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹൊസ്ദുര്‍ഗ് ജനമൈത്രി പൊലീസ്, നന്മമരം കാഞ്ഞങ്ങാട് എന്നിവരുടെ സഹകരണത്തോടെയാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചത്. ചെമ്പകം ട്രഷറര്‍ കെ. മാധവന്‍ ആധ്യക്ഷം വഹിച്ചു. റിട്ട. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി. രഘുനാഥന്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസെടുത്തു. ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന്‍ …

യുവാവ് പെണ്ണായി ചമഞ്ഞു; യുവതികള്‍ക്ക് അശ്ലീല സന്ദേശം അയക്കുന്ന വിരുതനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി

വിട്‌ല: രാത്രികാലങ്ങളില്‍ യുവതികള്‍ക്ക് അശ്ലീല സന്ദേശം അയക്കുകയും അശ്ലീല ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്ത വിരുതനെ പെണ്ണായി അഭിനയിച്ച യുവാവിന്റെ സഹായത്തോടെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. കന്യാന, പഞ്ചാജെ സ്വദേശിയും ബംഗ്‌ളൂരു, കോറമംഗലയിലെ വസ്ത്രാലയത്തിലെ സെയില്‍സ്മാനുമായ സവാദി(20)നെയാണ് നാട്ടുകാര്‍ കുരുക്കിയത്.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-‘യുവതികളുടെ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ കൈക്കലാക്കുന്നതോടെയാണ് ഇയാളുടെ ‘രോഗ”ത്തിന്റെ തുടക്കം. ആദ്യം നല്ല രീതിയിലുള്ള സന്ദേശങ്ങള്‍ അയച്ചു തുടങ്ങും. സൗഹൃദത്തിലായെന്നു തോന്നി തുടങ്ങുന്നതോടെ അയക്കുന്ന സന്ദേശങ്ങളുടെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തും. ഇങ്ങനെ മെസ്സേജുകള്‍ …

ഒരു വര്‍ഷം മുമ്പ് വിവാഹിതനായ മകന്‍ വിഷം കഴിച്ച് മരിച്ചു; അമ്മ ഗുരുതരാവസ്ഥയില്‍

സുള്ള്യ: സുള്ള്യ നല്‍കൂര്‍, നടുഗല്ലുവില്‍ അമ്മയും മകനും എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മകന്‍ മരിച്ചു. മാതാവ് ഗുരുതരനിലയില്‍ ആശുപത്രിയില്‍. ദേരപ്പജ്ജനമനെയിലെ കുശാല ഗൗഡയുടെ മകന്‍ നിതിന്‍ (32) ആണ് മരിച്ചത്. മാതാവ് സുലോചന ആശുപത്രിയിലാണ്.ഐ ടി ഐ ബിരുദധാരിയായ നിതിന്‍ സ്വന്തം ഭൂമിയില്‍ കൃഷി ചെയ്തു വരുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് പ്രാദേശിക കോളേജിലെ ഗസ്റ്റ് ലക്ചററായ ദീക്ഷയെ വിവാഹം കഴിച്ചത്. ഭാര്യ കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേയ്ക്ക് പോയിരുന്നു. ഈ സമയത്താണ് അമ്മയും മകനും …

അംഗഡിമുഗറിലെ ബീഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു

കാസര്‍കോട്: അംഗഡിമുഗറിലെ പരേതനായ മുഹമ്മദ് മുസ്ലിയാര്‍ കൊട്ടൂടലിന്റെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (82) അന്തരിച്ചു. മക്കള്‍: അബ്ദുല്ല, അബ്ബാസ് ഫൈസി പുത്തിഗെ (സമസ്ത ജില്ലാ സെക്രട്ടറി), ഹമീദ്, യൂസഫ്, ആയിഷ, ഹഫ്‌സ. മരുമക്കള്‍: അബ്ദുള്ള, അബൂബക്കര്‍ (സൗദി). സഹോദരങ്ങള്‍: റുഖിയ, പരേതനായ മുഹമ്മദ് മോണു, അബ്ദുല്‍ റഹ്‌മാന്‍, മൊയ്തു, ഖദീജ.

അബുദാബി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ മാനേജര്‍ക്ക് ആദരം

അബുദാബി: അബുദാബി ഇന്ത്യ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ (ഐ എസ് സി) നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ജനറല്‍ മാനേജര്‍ ടോമി മില്ലറിനെ (രാജു) 58ാമത് ഐ എസ് സി വാര്‍ഷിക ആഘോഷം ആദരിച്ചു. പ്രസിഡന്റ് ജയറാം റായ് മിത്രംപാടി, ജനറല്‍ സെക്രട്ടറി രാജേഷ് ശ്രീധരന്‍ നായര്‍, ട്രഷറര്‍ ദിനേഷ് പൊതുവാള്‍, ഐ എസ് സി പാറ്റേണ്‍ ഗവര്‍ണര്‍ കെ മുരളീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ആദരിച്ചത്. 1982ല്‍ അബുദാബിയിലെത്തിയ രാജു 1985ലാണ് ഐ എസ് സി യില്‍ …

പിരിച്ചുവിടലുകള്‍, നാടുകടത്തലുകള്‍: ട്രംപിനെതിരെ പ്രതിഷേധം ഉരുണ്ടു കൂടുന്നു

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും എലോണ്‍ മസ്‌കിന്റെയും നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ പതിനായിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ട്രംപ് ഭരണകൂടത്തിന്റെ വിവാദപരമായ നയങ്ങള്‍ക്കെതിരെ ശനിയാഴ്ചയാണ് അമേരിക്കയിലുടനീളം പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളിലും, ഫെഡറല്‍ പിരിച്ചുവിടലുളിലും കൂട്ട നാടുകടത്തലുകളിലും, മറ്റ് വിവാദ നടപടികളിലും പ്രതിഷേധിച്ചു നടത്തിയ പ്രകടനങ്ങളുടെ ഒരു പരമ്പരയാണ് ഹാന്‍ഡ്സ് ഓഫ്! എന്ന പേരില്‍ ആരംഭിച്ചിട്ടുള്ളത്.50 സംസ്ഥാനങ്ങളിലായി 1,200-ലധികം സ്ഥലങ്ങളില്‍ പ്രതിഷേധം നടന്നു. പൗരാവകാശ സംഘടനകള്‍, തൊഴിലാളി യൂണിയനുകള്‍, അഭിഭാഷകര്‍, വെറ്ററന്‍മാര്‍, തിരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ …

സിംഗിള്‍ ബെഞ്ച് ഉത്തരവിനു സ്‌റ്റേ; മുനമ്പം ജുഡീഷ്യല്‍ കമ്മീഷനു തുടരാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷനു തല്‍ക്കാലത്തേക്ക് തുടരാമെന്ന് ഹൈക്കോടതി. കമ്മീഷന്‍ പ്രവര്‍ത്തനം അസാധുവാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്തു കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വേനലവധിക്കു ശേഷം പരിഗണിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.ഹര്‍ജിയില്‍ തീരുമാനമാകുന്നതു വരെ കമ്മീഷനു തുടരാമെന്നും എന്നാല്‍ കമ്മീഷന്‍ നല്‍കുന്ന ശുപാര്‍ശകള്‍ സര്‍ക്കാരിന് ഇപ്പോള്‍ നടപ്പാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനു വിധേയമായി മാത്രമേ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ പാടുള്ളുവെന്നും കോടതി …

എന്തും മറയ്ക്കാം

നാരായണന്‍ പേരിയ ‘വമ്പര്‍ക്കു തെളിയാ ദോഷം’ -വമ്പന്‍മാരുടെ ദോഷം തെളിയാത്തതല്ല, അത് ദോഷമാണ് എന്ന് പറയാന്‍ ആരും ധൈര്യപ്പെടുന്നില്ല. ദോഷം മാത്രമല്ല, വമ്പന്മാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളും; അതിന് നിയമം അനുശാസിക്കുന്ന ശിക്ഷ വിധിക്കാനും, അത് യഥാവിധി നടപ്പാക്കാനും ഉത്തരവാദപ്പെട്ടവര്‍ മുതിരുന്നില്ല. അതിനെതിരെ വിരലനക്കാനോ, നാക്ക് ഇളക്കാനോ പോലും തയ്യാറാകുന്നില്ല; അതാണ് വാസ്തവം. അനുഭവം അതാണ്. നാട്ടില്‍ നടക്കുന്നത്.നിയമത്തെ കുറിച്ചും നീതിന്യായ സ്ഥാപനങ്ങളില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഒന്നുമറിയാത്ത മരമണ്ടന്‍ എന്ന് ആക്ഷേപിക്കുമെന്നറിയാം. അംഗീകരിക്കുന്നു. ഞാന്‍ അങ്ങനെ തന്നെ. ഒന്നുമറിയാത്തവന്‍.എന്നാല്‍, …

അനുമതിയില്ലാതെ വെടിക്കെട്ട്; മധൂര്‍ ക്ഷേത്ര ഉത്സവ കമ്മിറ്റിക്കെതിരെ പൊലീസ് കേസ്

കാസര്‍കോട്: അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് മധൂര്‍ ക്ഷേത്ര ഉത്സവ കമ്മിറ്റിക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്‍ നേരിട്ടാണ് കേസെടുത്തത്. ഏപ്രില്‍ അഞ്ചിന് രാത്രി 11.30മണിയോടെ മധൂര്‍ ശ്രീമദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിനു 150 മീറ്റര്‍ പടിഞ്ഞാറു മാറിയുള്ള ഒഴിഞ്ഞ പാടത്ത് വച്ച് വെടിക്കെട്ട് നടത്തിയെന്ന് വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. അഷ്ടബന്ധ ബ്രഹ്‌മകലശോത്സവത്തിന്റെയും മൂഡപ്പ സേവയുടെയും ഉത്സവാഘോഷ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലുള്ള ആളുകള്‍ ഉദാസീനമായും അവിവേകത്തോടെയും ഉത്സവം കാണാന്‍ വന്ന പൊതുജനങ്ങള്‍ക്കും …

പി. ജയരാജന്‍ തൂണിലും തുരുമ്പിലുമുള്ള ദൈവത്തെപ്പോലെയെന്ന് ഫ്‌ളക്‌സ് ബോര്‍ഡ്; സംഭവം പി. ജയരാജന്‍ കണ്ണൂരിലേക്ക് മടങ്ങാനിരിക്കെ

കണ്ണൂര്‍: സിപിഎം നേതാവ് പി. ജയരാജനെ പുകഴ്ത്തി കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ്. ആര്‍.വി മെട്ട, കക്കുന്നത്ത് ഭഗവതി ക്ഷേത്ര പരിസരത്താണ് ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നത്.‘തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നു പറയുന്ന പോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും നിറഞ്ഞു നില്‍ക്കും ഈ സഖാവ്….പി.ജെ…’ എന്നാണ് ജയരാജന്റെ ഫോട്ടോ അടക്കമുള്ള ബോര്‍ഡില്‍ പറയുന്നത്. മധുരയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത ജയരാജന്‍ തിങ്കളാഴ്ച കണ്ണൂരിലേക്ക് എത്താനിരിക്കെയാണ് ബോര്‍ഡ് ഉയര്‍ന്നത്. പി. ജയരാജന്‍ ഇത്തവണ സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ …

കുമ്പളയിലെ മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ദേവദാസ് ഭട്ട് അന്തരിച്ചു; വിട വാങ്ങിയത് അടിയന്തിരാവസ്ഥയില്‍ ജയില്‍വാസം അനുഭവിച്ചയാള്‍

കാസര്‍കോട്: കുമ്പളയിലെ മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാമനഗറിലെ ദേവദാസ് ഭട്ട് (84) അന്തരിച്ചു. ഭാര്യ: ശ്യാമള. സഹോദരങ്ങള്‍: രമ, സരോജ.കുമ്പളയിലെ ആദ്യകാല വ്യാപാരിയായിരുന്ന ദേവദാസ്ഭട്ട്, ഗൗഡ സാരസ്വതബ്രാഹ്‌മണ സംഘത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര വെടി മഹോത്സവ കമ്മിറ്റി പ്രസിഡണ്ട്, കുമ്പള വീര വിഠല ദേവസ്ഥാനം മുന്‍ മാനേജിംഗ് ട്രസ്റ്റി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത വിരോധം: ചെങ്കള, നാലാംമൈലില്‍ നാലുപേര്‍ക്ക് വേട്ടേറ്റു; ഒരാളുടെ നില ഗുരുതരം

കാസര്‍കോട്: പടക്കം പൊട്ടിച്ചതിലുള്ള വിരോധം മൂലമാണെന്നു പറയുന്നു, മാരകായുധങ്ങളുമായി എത്തിയ സംഘം നാലു പേരെ ആക്രമിച്ചു. കുത്തും വെട്ടുമേറ്റ പരിക്കുകളോടെ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്കള, സിറ്റിസണ്‍ നഗര്‍ ഫയാസ് വില്ലയിലെ ഇബ്രാഹിം സൈനുദ്ദീന്‍ (62), മകന്‍ ഫവാസ് (20), ബന്ധുക്കളായ റസാഖ് മുഹമ്മദ് (50), മുനീഷ് ടിഎം (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ ഫവാസിനെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ചെങ്കളയിലെ നായനാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൂന്നു പേരെ വിദ്യാനഗര്‍ …

പലസ്തീന്‍ പതാക വീശിയ യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു

ലഖ്‌നൗ: പലസ്തീന്‍ പതാക വീശിയതിന് വൈദ്യുതി വകുപ്പ് ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. ഉത്തര്‍ പ്രദേശ് കൈലാസ്പുര്‍ പവര്‍ ഹൗസിലെ കരാര്‍ ജീവനക്കാരനായ സാഖിബ്ഖാനെതിരെയാണ് നടപടി.റമദാന്‍ ദിനത്തില്‍ നമസ്‌കാരത്തിന് ശേഷം സാഖിബ് പലസ്തീന്‍ പതാക വീശുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. പിന്നാലെയാണ് സാഖിബിനെ ജോലിയില്‍ നിന്നു നീക്കം ചെയ്യാന്‍ വകുപ്പ് കരാര്‍ കമ്പനിയോട് ഉത്തരവിട്ടത്. പലസ്തീന്‍ പതാക വീശിയത് രാജ്യ വിരുദ്ധമായതിനാലാണ് നടപടിയെന്ന് വൈദ്യുതി വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സഞ്ജീവ് കുമാര്‍ വിശദീകരിച്ചു. അതിനിടെ …

അല്‍ത്താഫിനെ തേടി സഹോദരങ്ങളെത്തി; കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കും മഞ്ചേശ്വരം സ്‌നേഹാലയത്തിനും കാരവല്‍ മീഡിയക്കും നന്ദി പറഞ്ഞ് കുടുംബം

കാസര്‍കോട്: റെയില്‍വെ സ്‌റ്റേഷനില്‍ ദുരിത ജീവിതം നയിക്കുന്നതിനിടയില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ സഹായത്തോടെ മഞ്ചേശ്വരം സ്‌നേഹാലയത്തില്‍ എത്തിയ അല്‍ത്താഫിനെ തേടി സഹോദരങ്ങളെത്തി. അല്‍ത്താഫിനെയും കൊണ്ട് സഹോദരങ്ങളായ തൗഫീഖും ഫാറൂഖും ഉടന്‍ സ്വദേശമായ കര്‍ണ്ണാടക, ഗുണ്ടല്‍പേട്ട്, ഹുസൈന്‍ നഗറിലെ വീട്ടിലേക്ക് മടങ്ങും.മാര്‍ച്ച് മാസം ആദ്യവാരത്തിലാണ് അല്‍ത്താഫ് കുമ്പള റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്. ശാരീരികമായ അവശതകള്‍ അനുഭവിച്ചിരുന്ന അല്‍ത്താഫിനു കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരാണ് വെള്ളവും ഭക്ഷണവും നല്‍കിയിരുന്നത്. മാര്‍ച്ച് 22ന് റെയില്‍വെ സ്‌റ്റേഷനില്‍ കൂടി നടക്കുന്നതിനിടയില്‍ ഉണ്ടായ വീഴ്ചയില്‍ അല്‍ത്താഫിനു പരിക്കേറ്റു. …