പെരിയ: അന്യായമായി വര്‍ധിപ്പിച്ച തൊഴില്‍ നികുതി പിന്‍വലിക്കണമെന്നും, ഹരിത കര്‍മ്മസേനയുടെ സേവനം ആവശ്യമില്ലാത്ത വ്യാപാരികളില്‍ നിന്നും യൂസര്‍ ഫീ വാങ്ങുന്നത് ഒഴിവാക്കണമെന്നും, ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പെരിയ അമ്പലത്തറ, കല്ലോട്ട്, പുല്ലൂര്‍, ചാലിങ്കാല്‍ യൂണിറ്റ് കമ്മറ്റി എന്നിവരുടെ നേതൃത്വത്തില്‍ പുല്ലൂര്‍ – പെരിയ ഗ്രാമ പഞ്ചായത്ത് ഓഫിസിന് മൂന്നില്‍ ധര്‍ണ്ണ സമരം നടത്തി. ജില്ലാ സെക്രട്ടറി കുഞ്ഞിരാമന് ആകാശ് ഉദ്ഘാടനം ചെയ്തു. അമ്പലത്തറ യൂണിറ്റ് പ്രസിഡന്റ് ജയരാജന് കണ്ണോത്ത് ആധ്യക്ഷം വഹിച്ചു. പുല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് ഗോപാലന്പുല്ലൂര്, ജോണ്സണ് കല്യോട്ട്, പീതാംബരന് ചാലിങ്കാല്‍, വനിതാ വിങ് സംസ്ഥാന സെക്രട്ടറി സരിജ ബാബു, അബ്ദുള്ള ഷാഫി, സജന നാരായണന്, കെ.പി. അബ്ദുള്‍ സത്താര്‍, യദുകുമാര്‍, പി.വി. കുഞ്ഞിക്കണ്ണന്, ബേബി മധു, ഇ നാരായണന്, കെ. രമേശ് കുമാര്‍ സംസാരിച്ചു.
