കന്നഡിഗരുടെ വികാരത്തെ വ്രണപ്പെടുത്തി; ഗായകൻ സോനു നിഗത്തിനെതിരെ പൊലീസിൽ പരാതി

ബെംഗളൂരു: സംഗീത പരിപാടിക്കിടെ കന്നഡിഗരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയതിനു ഗായകൻ സോനു നിഗത്തിനെതിരെ പൊലീസിൽ പരാതി. കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ ബെംഗളൂരു ജില്ലാ പ്രസിഡന്റാണ് പരാതി നൽകിയത്. ഭാഷാപരമായ വേർതിരിവിനും ആക്രമണത്തിനും ഇടയാക്കുന്നതാണ് പരാമർശമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഏപ്രിൽ 25, 26 തീയതികളിലായി ബെംഗളൂരുവിലെ സ്വകാര്യ എൻജിനീയറിങ് കോളജിൽ അവതരിപ്പിച്ച സംഗീതപരിപാടിക്കിടെയാണ് സംഭവം. കന്നഡ ഗാനം പാടാൻ ഒരു വിദ്യാർഥി ആവശ്യപ്പെട്ടതാണ് സോനു നിഗത്തെ ചൊടിപ്പിച്ചത്. പഹൽഗാമിൽ സംഭവിച്ചതിനു പിന്നിലെ കാരണവും ഇതാണ്” എന്നായിരുന്നു ഗായകന്റെ പ്രതികരണം. പിന്നാലെ കന്നഡ ഗാനം പാടണമെന്ന അഭ്യർഥനയെ പഹൽഗാം ഭീകരാക്രമണവുമായി ബന്ധിപ്പിച്ച സോനു നിഗത്തിന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page