നാടിനെ കണ്ണീരിലാഴ്ത്തി പിലാങ്കട്ടയിലെ പ്രശാന്ത് റൈ യാത്രയായി

കാസര്‍കോട്: അര്‍ബുദ രോഗം ബാധിച്ച് ഒരു വര്‍ഷത്തോളമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ബദിയഡുക്ക, പിലാങ്കട്ടയിലെ പ്രശാന്ത് റൈ (41) അന്തരിച്ചു. മുണ്ട്യത്തടുക്ക സ്‌കൂളിലെ അധ്യാപകനാണ്. ഷിമോഗയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച രാവിലെയാണ് അന്ത്യം. മൃതദേഹം വൈകുന്നേരത്തോടെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഒരു വര്‍ഷം മുമ്പാണ് അര്‍ബുദ രോഗം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വന്‍ തുക ചിലവഴിച്ച് ചികിത്സ നടത്തി. ജീവന്‍ രക്ഷിക്കണമെങ്കില്‍ 75 ലക്ഷം രൂപ ചെലവാക്കി ചികിത്സ നല്‍കണമെന്നാണ് ഡോക്ടര്‍ വ്യക്തമാക്കിയത്.
പണം കണ്ടെത്താന്‍ കഴിയാതെ കുടുംബം വിഷമിച്ചപ്പോള്‍ നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പിരിച്ചെടുത്തും ഓട്ടോ-ബസ് തൊഴിലാളികള്‍ കാരുണ്യ യാത്ര നടത്തിയും പണം കണ്ടെത്തി ചികിത്സിച്ചുവെങ്കിലും രോഗം മൂര്‍ച്ഛിച്ചു. തുടര്‍ന്നാണ് ബംഗ്‌ളൂരുവിലെ ആശുപത്രിയില്‍ നിന്നു ഷിമോഗയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രശാന്ത് റൈയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. രാമ മാസ്റ്റര്‍-സരള ദമ്പതികളുടെ മകനാണ്. ഭാര്യ: ദിവ്യ. മക്കള്‍: മനശ്രീ, അനുശ്രീ. സഹോദരന്‍: ഗുരുപ്രസാദ് റൈ(അധ്യാപകന്‍ പള്ളത്തടുക്ക സ്‌കൂള്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page