വീട്ടു മുറ്റത്തു കളിച്ചുകൊണ്ടിരിക്കെ അപസ്മാരബാധ; നാലു വയസ്സുകാരി മരിച്ചു

കാസര്‍കോട്: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ അപസ്മാര ബാധ ഉണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞു വീണ പിഞ്ചു കുഞ്ഞ് മരിച്ചു. മഞ്ചേശ്വരം, ബായാര്‍, ധര്‍മ്മത്തടുക്ക, കക്കുവെയിലെ രമേശന്റെ മകള്‍ നിഷ (4) യാണ് മരിച്ചത്.
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടയില്‍ അപസ്മാരം ബാധിച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കുമ്പളയിലെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുട്ടിയെ കാസര്‍കോട്, വിദ്യാനഗറിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദ്ദേശിച്ചു. ഇതു പ്രകാരം കുട്ടിയെ വിദ്യാനഗറില്‍ എത്തിച്ചുവെങ്കിലും അതിനു മുമ്പു തന്നെ മരണപ്പെട്ടതായി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി.സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു.
ബേബിയാണ് നിഷയുടെ മാതാവ്. ദിഷ സഹോദരി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page