ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യൻ സംഘർഷo:
​അമേരിക്കയുടെ കടൽ ഉപരോധം . ഇറാനിയൻ തുറമുഖങ്ങൾക്കും ഹോർമുസ് കടലിടുക്കിനും മേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം നിലവിൽ വന്നു. ഇറാനിലേക്ക് പോകുന്നതോ അവിടെ നിന്ന് വരുന്നതോ ആയ കപ്പലുകളെ തടയുമെന്നും, മുന്നറിയിപ്പ് ലംഘിക്കുന്നവയെ നശിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.​

ഇസ്രായേൽ – ലെബനൻ സമാധാന ചർച്ച:

ദശാബ്ദങ്ങൾക്ക് ശേഷം ഇസ്രായേലും ലെബനനും തമ്മിലുള്ള നേരിട്ടുള്ള സമാധാന ചർച്ചകൾ ഇന്ന് വാഷിംഗ്ടണിൽ നടക്കും. എന്നാൽ ഹിസ്ബുള്ള ഈ ചർച്ചയെ എതിർക്കുകയും കരാറുകൾ പാലിക്കില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.​

പാക്കിസ്ഥാന്റെ മധ്യസ്ഥത: യുഎസ് – ഇറാൻ തർക്കം പരിഹരിക്കുന്നതിനായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾ പുരോഗമിക്കുന്നു. സമാധാന ശ്രമങ്ങളെ പാക്കിസ്ഥാന് ലഭിച്ച വലിയ അവസരമായി ഷെരീഫ് വിശേഷിപ്പിച്ചു.

​ഗൾഫ് രാജ്യങ്ങളുടെ നിലപാട്: ഹോർമുസ് കടലിടുക്ക് ഇറാന്റെ മാത്രം സ്വത്തല്ലെന്ന് യുഎഇ വ്യക്തമാക്കി. മേഖലയിൽ സമാധാനത്തിനായി വിട്ടുവീഴ്ചകൾ വേണമെന്ന് ഖത്തറും ആവശ്യപ്പെട്ടു.

ട്രമ്പിന്റെ അടുത്ത ലക്ഷ്യം: ഇറാന് ശേഷം തന്റെ ഭരണകൂടത്തിന്റെ അടുത്ത ശ്രദ്ധ ക്യൂബയിലായിരിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു.​

മാർപാപ്പയുടെ പ്രതികരണം: പശ്ചിമേഷ്യയിലെ യുദ്ധത്തിനെതിരെ സംസാരിക്കുന്നത് തുടരുമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ വ്യക്തമാക്കി. ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്.​

ഇന്നു ലോക
ചാഗാസ് രോഗ ദിനമായി ആചരിക്കുന്നു. രോഗനിർണ്ണയത്തിലും പ്രതിരോധത്തിലും സ്ത്രീകൾ വഹിക്കുന്ന പങ്കിനാണ് ഈ വർഷം പ്രാധാന്യം,

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലും സന്ദർശനം നടത്തും. ഡൽഹി-ഡെറാഡൂൺ ഇക്കണോമിക് കോറിഡോർ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും വന്യജീവി ഇടനാഴിയുടെ പുരോഗതി വിലയിരുത്തുകയും ചെയ്യും.

ബയോമെട്രിക് വിള സംഭരണ രീതിക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ ഇന്ന് ‘കറുത്ത ദിനമായി’ ആചരിക്കുകയാണ്. ഹരിയാനയിലെ ജിന്ദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കർഷകർ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കും.

​ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രവർത്തകരുമായി പ്രധാനമന്ത്രി സംവദിച്ചു. സംസ്ഥാനത്തെ അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ വാർഷികത്തോടനുബന്ധിച്ച് രാജ്യം ഇന്നലെ രക്തസാക്ഷികൾക്ക് ആദരമർപ്പിച്ചു.

നോയിഡയിലെ തൊഴിലാളി പ്രതിഷേധവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ബിജെപിയുടെ നയങ്ങളെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വിമർശിച്ചു.

അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റങ്ങൾ ഇന്ത്യൻ രൂപയുടെ മൂല്യത്തെ ബാധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

​കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിംഗ് ശതമാനം പോസ്റ്റൽ ബാലറ്റുകൾ കൂടി കണക്കിലെടുക്കുമ്പോൾ 79.63% ആയി വർധിച്ചു.

തിരഞ്ഞെടുപ്പിന് ശേഷം കണ്ണൂർ തളിപ്പറമ്പിലെ എൽ.ഡി.എഫ് കോട്ടകളിൽ വിള്ളലുണ്ടെന്ന സൂചന നൽകുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ചർച്ചയാകുന്നു.

പാലക്കാട്ട് ആർ.എസ്.എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശോഭ സുരേന്ദ്രൻ നടത്തിയ പരാമർശത്തിൽ ജമാഅത്തെ ഇസ്‌ലാമി നിയമനടപടി ആരംഭിച്ചു.

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥിയുടെ മരണം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. അധ്യാപകരുടെ പീഡനവും ജാതീയമായ അധിക്ഷേപവുമാണ് മരണത്തിന് പിന്നിലെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചു. ഏപ്രിൽ 18-ന് ദളിത് സംഘടനകൾ കോളേജിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

​ എറണാകുളത്ത് ബസിനെ മറികടക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാരെ മർദ്ദിച്ച രണ്ട് യുവാക്കൾ അറസ്റ്റിലായി.

​വേനൽ മഴ: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 9 ജില്ലകളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വേനൽച്ചൂട്:​പാലക്കാട് (40°C), കൊല്ലം (39°C) എന്നിവിടങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുന്നു. വ്യാജമായ ഹീറ്റ് അലേർട്ടുകൾക്കെതിരെ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം നൽകി.

​അമീബിക് പനി: കോഴിക്കോട് മെഡിക്കൽ കോളേജ് മൈക്രോബയോളജി ലാബിൽ അമീബിക് പനി പരിശോധിക്കുന്നതിനുള്ള പി സി ആർ ടെസ്റ്റ് സൗകര്യം സജ്ജമാക്കി .

​സൗരോർജ്ജ ഗവേഷണം: കേരള സർവ്വകലാശാലയിലെ ഗവേഷകർ ഉയർന്ന കാര്യക്ഷമതയുള്ള ലെഡ്-ഫ്രീ സോളാർ സെല്ലുകൾ വികസിപ്പിച്ചെടുത്തു.

​ വടക്കൻ കേരളത്തിൽ വേനൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കുക.

​ കാസർകോട് ജില്ലയിൽ വേനൽച്ചൂടിനെ തുടർന്ന
​ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. താപനില സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
​പരമാവധി താപനില 38°സെൽഷ്യസ് വരെ എത്തിയേക്കാം.
​പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും നിർദ്ദേശമുണ്ട്.

​ അടയ്ക്ക വിലയിൽ കുതിപ്പ്.
​കാസർകോട്ടെ വിപണിയിൽ പുതിയ അടയ്ക്കയുടെ വില കിലോയ്ക്ക് 500 രൂപ കടന്നു. എന്നാൽ ഉൽപ്പാദനം പകുതിയായി കുറഞ്ഞത് കർഷകർക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. വിളവ് കുറവായതിനാൽ വില വർധനവിന്റെ ഗുണം പൂർണ്ണമായി കർഷകരിലേക്ക് എത്തുന്നില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page