അശ്ലീല വെബ്സീരിസുകളും, വീഡിയോകളും സംപ്രേഷണം ചെയ്ത അഞ്ച് ഒടിടി പ്ലാറ്റ് ഫോമുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: അശ്ലീല വെബ്സീരിസുകളും, വീഡിയോകളും സംപ്രേഷണം ചെയ്ത അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് പൂട്ടിട്ട് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. മൂഡ്എക്‌സ് വിഐപി, കോയല്‍ പ്ലേപ്രോ, ഡിജിമൂവി പ്ലക്‌സ്, ഫീല്‍, ജുഗ്നു എന്നീ പ്ലാറ്റ്ഫോമുകളാണ് നിരോധിച്ചത്. പണം ഈടാക്കി പോണ്‍ വീഡിയോസ് സംപ്രേഷണം ചെയ്യുന്ന ഒടിടി പ്ലാറ്റ്‌ഫോമുകളാണ് ഇവയെന്ന് മന്ത്രാലയം കണ്ടെത്തി. നടപടിക്രമങ്ങള്‍ പാലിച്ചാണ് ഈ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 69A പ്രകാരം സര്‍ക്കാരിന് ലഭിച്ചിട്ടുള്ള പ്രത്യേക അധികാരം …