ജീവനക്കാരന്റെ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ എച്ച്.ആര്‍.ഡി.എസ് സ്ഥാപക ചെയര്‍മാനെതിരെ പോക്‌സോ കേസ്

ന്യൂഡല്‍ഹി: ജീവനക്കാരന്റെ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡല്‍ഹിയിലെ ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ സ്ഥാപക ചെയര്‍മാന്‍ അജി കൃഷ്ണനെതിരെ പോക്‌സോ കേസെടുത്തു. 11 കാരിയായ മകളെ പീഡിപ്പിച്ചെന്ന് കാട്ടി ഈ സ്ഥാപനത്തിലെ ജീവനക്കാരന്‍ നല്‍കിയ പരാതിയിലാണ് കേസ്. അജി കൃഷ്ണനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനുശേഷമേ അറസ്റ്റ് നടപടികളിലേക്ക് കടക്കൂ എന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപെടുത്തുമെന്ന് പൊലീസ് പറഞ്ഞു. എഫ്.ഐ.ആറില്‍ ഇതുവരെ ആരുടെയും പേര് ചേര്‍ത്തിട്ടില്ല. അതേസമയം പരാതി വ്യാജമാണെന്നും സ്ഥാപനത്തിനുള്ളിലെ തര്‍ക്കമാണ് കാരണമെന്നും സ്ഥാപനം പ്രതികരിച്ചു.

അജി കൃഷ്ണനെതിരെ നേരത്തെയും ഇത്തരം ആരോപണം ഉയരുന്നിരുന്നു. 2022 ജൂലൈയില്‍, അട്ടപ്പാടിയില്‍ ആദിവാസി ഭൂമി കയ്യേറുകയും ആദിവാസി കുടിലുകള്‍ കത്തിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട അജി കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അജി കൃഷ്ണന്‍
പാലക്കാട് സ്വദേശിയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page