കാമുകനെ വേണം; ആറ് വയസ്സുകാരനായ മകനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു ;മരിച്ചുവെന്ന് ഉറപ്പാക്കാൻ മൃതദേഹം നിലത്തടിച്ചു ; ഒടുവിൽ മാതാവ് കുടുങ്ങി; കാമുകനെ തേടി പോലീസ്

പൂനെ : കാമുകനൊപ്പം ജീവിക്കാൻ മാതാവ് ആറു വയസ്സുകാരനായ മകനെ കാമുകന്റെ സഹായത്തോടെ ബക്കറ്റിൽ നിറച്ച വെള്ളത്തിൽ മുക്കിക്കൊന്നു. ബക്കറ്റിൽ നിന്ന് പുറത്തെടുത്ത കുട്ടി മരിച്ചു എന്ന് ഉറപ്പാക്കാൻ മൃതദേഹം നിലത്തടിച്ചു.നാലിന് രാത്രി മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ഖേഡിലാണ് ദാരുണ സംഭവം ഉണ്ടായത്. പിറ്റേന്ന് മാതാവ് ബാ സിരൻ മെഹബൂബ് ഷെയ്ക്ക് (27) കുട്ടിയുടെ ജഡം തന്റെ കുടുംബവീട്ടിൽ എത്തിച്ചു. ഹൃദയാഘാതം മൂലം മകൻമരിച്ചുവെന്ന മാതാവിന്റെ വിശദീകരണം വിശ്വസിച്ച ബന്ധുക്കൾ കുട്ടിയുടെ അന്തിമ കർമ്മങ്ങൾക്ക് ജഡം കുളിപ്പിച്ചപ്പോൾ ശരീരത്ത് ആഘാതമേറ്റ പാടുകൾ കണ്ടു. സംശയം തോന്നിയ അവർ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. പോലീസ് കസ്റ്റഡിയിലായ മാതാവ് കിളി കിളി പോലെ എല്ലാ വിവരങ്ങളും പോലീസിനെ അറിയിച്ചു. മൂന്നു മക്കളുടെ മാതാവായ താനും ഭർത്താവ് മെഹബൂബും തമ്മിലുള്ള ബന്ധം വേർപെടുത്തി .മൂത്ത രണ്ടു കുട്ടികളുടെ സംരക്ഷണം മെഹബൂബ് ഏറ്റെടുത്തു. ഇളയ കുട്ടിയെ തന്റെ സംരക്ഷണത്തിൽ വിട്ടു .അതിനിടയിൽ റാം വിനായക് എന്നയാളുമായി അടുപ്പത്തിനായി . പിന്നീടത് വേർപിരിയാൻ പറ്റാത്ത തരത്തിൽ വളർന്നു .എന്നാൽ കുട്ടി തങ്ങളുടെ ബന്ധത്തിന് തടസ്സമാവുമെന്ന ഭയന്നാണ് അവനെ വകവരുത്തിയതെന്നു മാതാവ് പോലീസിനോട് പറഞ്ഞു. സംഭവത്തിനുശേഷം മുങ്ങിയ കാമുകനുവേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page