ഇറാൻ -അമേരിക്ക സമാധാന ചർച്ച അതീവ സുരക്ഷിതത്വത്തിൽ രാവിലെ ആരംഭിക്കും

ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ സമാധാന ചർച്ച അതീവ സുരക്ഷിതത്വത്തിൽ രാവിലെ ഇസ്ലാമാബാദി ൽ ആരംഭിക്കും. ഇസ്ലാമാബാദിലെ അതീവ സുരക്ഷാ മേഖലയിലെ ഹോട്ടലിലാണ് ചർച്ച . ഇറാൻ- അമേരിക്കൻ പ്രതിനിധികൾ വ്യത്യസ്ത മുറികളിൽ ഇരിക്കും .പാകിസ്ഥാൻ മധ്യസ്ഥ സംഘം ഇരു കൂട്ടർക്കും പരസ്പരം ആശയം കൈമാറും. ചർച്ചാ സ്ഥലത്തും സമീപ പ്രദേശങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഞായറാഴ്ച വരെ ഹോട്ടലിൽ നിന്ന് മറ്റ് താമസക്കാരെ ഒഴിപ്പിച്ചു . ഇറാനു നേരെ ഇനി ആക്രമണം ഉണ്ടാവില്ല എന്ന് ഉറപ്പാണ് ഇറാൻ ആവശ്യപ്പെടുന്ന സുപ്രധാന വ്യവസ്ഥ. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണാവകാശം, പശ്ചിമേഷ്യയിലെ യു.എസ് സൈനിക പിന്മാറ്റം തുടങ്ങി 10 നിർദേശങ്ങൾ ഇറാൻ മുന്നോട്ടുവച്ചിട്ടുണ്ട്. ഇറാനിലെ യുറേനിയം ശേഖരം അമേരിക്കയ്ക്ക് കൈമാറണമെന്ന അമേരിക്കൻ നിർദ്ദേശത്തോട് ഇറാൻ സമ്മതം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അമേരിക്ക സൂചിപ്പിച്ചു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ചർച്ചയിൽ പങ്കെടുക്കുന്നത് ചർച്ചയെക്കുറിച്ച് ശുഭ സൂചന ഉയർത്തുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page