അമ്മമാരുടെ ദുഃഖം: ഈറനണിഞ്ഞു നാട്

തിരുവനന്തപുരം: അധ്യാപകരുടെ അധിക്ഷേപത്തിലും പരിഹാസത്തിലും പീഡനത്തിലും സഹികെട്ട് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത കണ്ണൂർ അഞ്ചരക്കണ്ടി ബി.ഡി. എസ്. കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മാതാവിന്റെ രോദനം ,പൂക്കോട്ട് വെറ്റിനറി കോളേജിൽ നിന്ന് എസ്എഫ്ഐ വിദ്യാർത്ഥികളുടെ റാഗിങ്ങിനെ തുടർന്ന് മരിച്ച സിദ്ധാർത്ഥിന്റെ മാവിനെ ഈറനണിയിച്ചു. നിതിൻ രാജിനെ അവസാന നോക്ക് കാണാൻ തടിച്ചുകൂടിയ നാടിന്റെ കണ്ണ് ഈ കാഴ്ചകൾ കണ്ട് കണ്ണു നീർ വാർത്തു.
വിദ്യാഭ്യാസ – സാംസ്കാരിക- സാമൂഹ്യ നേട്ടങ്ങളുടെ അത്യുന്നതങ്ങളിൽ എത്തിയെന്ന് അഭിമാനിക്കുന്ന സംസ്ഥാനത്തിന്റെ കരിപിടിച്ച മനസ്സും കാപട്യവും കണ്ടു നിന്ന വരുടെ മനസ്സിനെ കുത്തി നോവിച്ചു. നിതിൻ രാജിന്റെ വെള്ള പുതച്ച ശരീരത്തിന് സമീപം കരച്ചിലടക്കാനാവാതെ വിതുമ്മി ക്കൊണ്ടിരുന്ന മാതാവ് ലതയുടെ നിസ്സഹായാവസ്ഥ കണ്ട സിദ്ധാർത്ഥിന്റെ മാതാവ് ഷീബ ഒരു വെളിപാടുപോലെപറഞ്ഞു:ആ അമ്മയുടെ വേദന എനിക്കറിയാം. എനിക്കേ അത് മനസ്സിലാകൂ. അത് കേട്ട് ലത അറിയാതെ പറഞ്ഞു : എന്റെ മോൻ വെള്ള പുതച്ച് ഒരങ്ങിക്കിടക്കുന്നത് കണ്ടോ ?കുറെനേരം പിന്നെ അവിടെ പ്രതിധ്വനിച്ചതു മൗനത്തിന്റെ ഭീകര വാചാലത ആയിരുന്നു. ഒടുവിൽ ശാന്തയായ ഷീബ ആരോടെന്നില്ലാതെ
പറഞ്ഞു: സിദ്ധാർത്ഥിന്റെ കൊലപാതകികൾക്ക് ശിക്ഷ കൊടുക്കാൻ ഇതുവരെ കഴിഞ്ഞില്ല. സസ്പെൻഷനുകൾ മനുഷ്യനെ പറ്റിക്കാനുള്ള കാപട്യമാണ്. മകന്റെ മരണത്തിൽ പ്രതിയായിരുന്ന അഡീഷണൽ ഡീനിനെ ഒരു മാസത്തിനകം തിരിച്ചെടുത്തു. ഗവർണർ ഉള്ളത് കൊണ്ട് കുറ്റവാളികളായ വിദ്യാർഥികളെ പുറത്ത് നിർത്തിയിരിക്കുന്നു. കുറ്റവാളികളായ അധ്യാപകരുടെ കേസ് നടത്താൻ ഇടതുപക്ഷ അധ്യാപക സംഘടന ബക്കറ്റ് പിരിവ് നടത്തി പണം സ്വരൂപിച്ചു. കുറ്റവാളികൾക്ക് നിയമത്തെ പേടിക്കേണ്ടെന്ന സ്ഥിതി ശക്തമായിരിക്കുന്നു. അത്തരം ഒരു പേടി ഉണ്ടാകുന്നതുവരെ കാപാലികർക്കു അഴിഞ്ഞാടാൻ ഇവിടെ അരങ്ങു തെളിഞ്ഞു നിൽക്കും. തന്റെ അനുഭവം മറ്റൊരു അമ്മയ്ക്കും ഉണ്ടാകരുതെന്ന് രണ്ട് വർഷമായി പ്രാർത്ഥിക്കുകയായിരുന്നു. നിർഭാഗ്യവശാൽപ്രാർത്ഥന നിഷ്ഫലമാകുന്നു. ദുരനുഭവങ്ങൾവേട്ടയാടിക്കൊണ്ടിരിക്കുന്നു.ഷീബയുടെ മനസ്സ് വീണ്ടും അസ്വസ്ഥത പ്രകടിപ്പിച്ചു. പ്രാർത്ഥിക്കാനും വിലപിക്കാനും മനസ്സിനെ അവർ പാകപ്പെട്ടു ത്തുന്നു. അതിനിടെ നിധിൻ രാജ് ഫോൺ ആപ്പിൽ നിന്നു പണം പലിശക്ക് എടുത്തിരുന്നുവെന്നും ബ്ലേഡുകാരുടെ പീഡനം ഉണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പറയുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page