ടെറസില്‍ ഉറങ്ങുന്നതിനിടെ സമീപത്തെ കെട്ടിടത്തിലേക്ക് മറിഞ്ഞ് വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

കൊല്ലം: ടെറസില്‍ ഉറങ്ങുന്നതിനിടെ സമീപത്തെ കെട്ടിടത്തിലേക്ക് മറിഞ്ഞ് വീണ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ശാസ്താംകോട്ട റവന്യു ടവറിന്റെ ജിപ്‌സം പണിക്കായി എത്തിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി തംബുരുവിനാണ്(30) പരിക്കേറ്റത്. ഫില്‍റ്റര്‍ ഹൗസ് ജംക്ഷനിലെ സ്വകാര്യ കെട്ടിടത്തിന്റെ മുകളിലുള്ള നിലയിലാണ് തൊഴിലാളികള്‍ താമസിച്ചിരുന്നത്. എന്നാല്‍ കനത്ത ചൂട് കാരണം തൊഴിലാളികള്‍ രാത്രി ടെറസില്‍ കിടക്കുകയാണ് പതിവ്. രാവിലെ മറ്റ് തൊഴിലാളികള്‍ എഴുന്നേറ്റപ്പോള്‍ തംബുരുവിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ ആശുപത്രി കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ വീണു കിടക്കുന്നത് കണ്ടത്.

വീഴ്ചയില്‍ തലപൊട്ടി രക്തം വാര്‍ന്ന് തലയോട്ടിക്ക് ഗുരുതര പരിക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് നില ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പാരപ്പറ്റില്ലാത്ത കെട്ടിടമായതിനാലാണ് അപകടം സംഭവിച്ചതെന്ന് തൊഴിലാളികള്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page