കണ്ണൂര്‍:മൊത്ത വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് അഞ്ചു ലക്ഷം രൂപ കവര്‍ച്ച ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. കോഴിക്കോട്, മുക്കം, കൊടിയത്തൂര്‍, ചെറുവാടി സ്വദേശി മുഹമ്മദ് എന്ന അഹമ്മദ് കുട്ടി (65)യാണ് അറസ്റ്റിലായത്. മറ്റൊരു കവര്‍ച്ച ആസൂത്രണം ചെയ്ത ശ്രീകണ്ഠാപുരത്തെത്തിയ പ്രതിയെ വെള്ളിയാഴ്ച പുലര്‍ച്ചെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഡിസംബര്‍ രണ്ടിനു എസ് എം എസ് ട്രേഡേഴ്‌സ് കുത്തിതുറന്നു കവര്‍ച്ച നടത്തിയ കേസിനു തുമ്പായത്,
ബാലന്‍, ചന്ദ്രന്‍, മൊയ്തു എന്നിങ്ങനെ വിവിധ പേരുകളിലാണ് ഇയാള്‍ പല സ്ഥലങ്ങളില്‍ താമസിച്ചിരുന്നത്. ഹോട്ടലുകളിലെത്തി വിറകു കീറുന്ന ജോലിയും ടൗണില്‍ കടല വില്പന നടത്തിയുമാണ് ഇയാള്‍ കവര്‍ച്ച നടത്താനായി സ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു.
