അമ്മയെ സാക്ഷിയാക്കി 15കാരിയെ താലി ചാര്‍ത്തി; ഹോട്ടല്‍ മുറിയില്‍ എത്തിച്ച് പീഡനം, ഒടുവില്‍ യുവാവും പെണ്‍കുട്ടിയുടെ മാതാവും അറസ്റ്റില്‍

പത്തനംതിട്ട: പതിനഞ്ചുകാരിയെ വിവാഹം ചെയ്ത് മൂന്നാറിലെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഇലന്തൂര്‍, ഇടപ്പരിയാരം സ്വദേശി അമല്‍ പ്രകാശ് (25) പെണ്‍കുട്ടിയുടെ 35 വയസ്സുള്ള മാതാവ് എന്നിവരെയാണ് മലയാലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. ഫോണ്‍വിളിച്ചും സന്ദേശങ്ങള്‍ അയച്ചുമാണ് അമല്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്.
കഴിഞ്ഞ ശനിയാഴ്ച പെണ്‍കുട്ടിയെയും മാതാവിനെയും വീട്ടില്‍ നിന്നു കാണാതായി. ഇരുവരും ചുട്ടിപ്പാറ എന്ന സ്ഥലത്ത് എത്തുകയും അമ്മയെ സാക്ഷിയാക്കി അമല്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. വൈകുന്നേരം മൂന്നു പേരും മൂന്നാര്‍ ടൗണിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. മാതാവ് ശുചിമുറിയില്‍ പോയ സമയത്ത് അമല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
അതേസമയം പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് പിതാവ് മലയാലപ്പുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരെയും ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു. കുട്ടിയെ കോന്നിയിലെ നിര്‍ഭയ ഹോമില്‍ പാര്‍പ്പിച്ചു. അമലിനെ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും മാതാവിനെ ബാലനീതി പ്രകാരവും അറസ്റ്റു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page