എ.ടി.എമ്മില്‍ പണം നിറയ്ക്കാന്‍ എത്തിയ ജീവനക്കാര്‍ക്കു നേരെ വെടിവെയ്പ്; ഒരാള്‍ മരിച്ചു, 93 ലക്ഷം രൂപ കൊള്ളയടിച്ച് അക്രമി സംഘം രക്ഷപ്പെട്ടു

ബംഗ്‌ളൂരു: എസ്ബിഐ ബാങ്കിന്റെ എ.ടി.എമ്മില്‍ പണം നിറയ്ക്കാന്‍ എത്തിയ ജീവനക്കാര്‍ക്കു നേരെ വെടിവെയ്പ്. ഒരാള്‍ മരിച്ചു; അക്രമികള്‍ 93 ലക്ഷം രൂപയുമായി രക്ഷപ്പെട്ടു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ബിദാറിലാണ് സംഭവം. കളക്ടറേറ്റിനു സമീപത്തെ എസ്ബിഐ ബാങ്ക് എ.ടി.എമ്മില്‍ പണം നിക്ഷേപിക്കാനെത്തിയതായിരുന്നു ജീവനക്കാര്‍. ഈ സമയത്ത് ബൈക്കുകളിലെത്തിയ അക്രമി സംഘം ജീവനക്കാരുടെ കണ്ണിലേക്ക് ഉപ്പ് എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ജീവനക്കാരില്‍ ഒരാള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റൊരു ജീവനക്കാരനു ഗുരുതരമായി പരിക്കേറ്റു. ജീവനക്കാര്‍ എത്തിയ വാഹനത്തില്‍ നിന്നു 93 ലക്ഷം രൂപ കൊള്ളയടിച്ചാണ് അക്രമി സംഘം രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page