കണ്ണൂര്‍: പഞ്ചായത്ത് പ്രസിഡണ്ടിന്റേതടക്കം പത്തോളം സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. പേരാവൂര്‍, വായന്നൂര്‍ സ്വദേശി അഭി (21)യെ ആണ് പേരാവൂര്‍ ഡിവൈ എസ് പി കെ വി പ്രമോദിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. എസ് ഐ ജാന്‍സി ജോസഫും സംഘവും വെള്ളിയാഴ്ച രാവിലെ വയനാട്, പടിഞ്ഞാറെത്തറയിലെ വാടക വീട്ടില്‍ വച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തതെന്നു പൊലീസ് പറഞ്ഞു. ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെന്നു അവകാശപ്പെടുന്ന അഭി സ്ത്രീകളുടെ ഫോട്ടോകള്‍ ശേഖരിച്ച് അശ്ലീല ദൃശ്യങ്ങളാക്കി മാറ്റുകയാണ് പതിവെന്നു പൊലീസ് പറഞ്ഞു.
കോളയാട് പഞ്ചായത്ത് പ്രസിഡണ്ടിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. ഇയാള്‍ ഐ പി എസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളടക്കം മോര്‍ഫ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
