ദൗത്യസംഘത്തിനു നേരെ കടുവ ആക്രമണം; ആര്‍ആര്‍ടി അംഗത്തിനു ഗുരുതര പരിക്ക്, കടുവയ്ക്ക് വെടിയേറ്റു

കല്‍പ്പറ്റ: വയനാട് ജില്ലയിലെ പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ കണ്ടെത്താനുള്ള തെരച്ചിലിനിടയില്‍ കടുവ ആക്രമണം. ആര്‍.ആര്‍.ടി സംഘാംഗത്തിനു പരിക്കേറ്റു. മാനന്തവാടി ആര്‍ആര്‍ടി സംഘത്തിലെ ജയസൂര്യയ്ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇയാളെ വനത്തില്‍ നിന്നു പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം. ദൗത്യസംഘത്തിനു നേരെ കടുവ ആക്രമണം ഉണ്ടായ കാര്യം വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും സ്ഥിരീകരിച്ചു. വെടിയേറ്റ കടുവയാണ് അക്രമിച്ചതെന്നാണ് സൂചന.
പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ കണ്ടെത്താനുള്ള ദൗത്യസംഘം ഞായറാഴ്ച പുലര്‍ച്ചെയാണ് വനത്തിലേക്ക് കയറിയത്. തറാട്ട് ഭാഗത്ത് സംഘം കടുവയെ കണ്ടെത്തി വെടിവയ്ക്കാനുള്ള ശ്രമത്തിനിടയില്‍ കടുവ ജയസൂര്യക്കു മേല്‍ ചാടിവീണു കൈ കൊണ്ട് മാന്തുകയായിരുന്നുവെന്നാണ് സൂചന. എട്ടുപേരാണ് ദൗത്യസംഘത്തിലുണ്ടായിരുന്നത്. നരഭോജി കടുവ ഇപ്പോഴും സ്ഥലത്തു തന്നെയുണ്ടെന്നാണ് വനം വകുപ്പ് അധികൃതരുടെ വെളിപ്പെടുത്തല്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page