എം.കോം വിദ്യാര്‍ത്ഥിനി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: എംകോം വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൊര്‍ക്കാടി, കെദംപാടിയിലെ ഇബ്രാഹിമിന്റെ മകള്‍ ആമിനത്ത് റിയാന (22)യാണ് മരിച്ചത്. വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരമാണ് എംകോമിനു പഠിച്ചു കൊണ്ടിരുന്നത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിക്കും രണ്ടര മണിക്കും ഇടയിലാണ് ആമിനത്ത് റിയാന തൂങ്ങിയതെന്നു മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഭക്ഷണം കഴിക്കാനായി വിളിച്ചപ്പോള്‍ യുവതി പുറത്തേക്ക് വന്നില്ല. വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അകത്തു നിന്നു കുറ്റിയിട്ടതായി വ്യക്തമായി. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്നു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആത്മഹത്യ ചെയ്തതിന്റെ കാരണം വ്യക്തമല്ല. മാതാവ്: ആയിഷ. സഹോദരങ്ങള്‍: ഖലീല്‍, ഇര്‍ഷാന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page