പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി ഗുരുതര നിലയില്‍; ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

കൊച്ചി: പോക്‌സോ കേസിലെ ഇരയായ 19കാരിയെ വീട്ടിനുള്ളില്‍ ഗുരുതര നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അര്‍ധനഗ്നയായ നിലയില്‍ പെണ്‍കുട്ടിയെ ഞായറാഴ്ചയാണ് വീട്ടിനകത്തു അവശനിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കയര്‍ മുറുകിയതിന്റെ അടയാളങ്ങളും കൈയില്‍ മുറിവും ഉണ്ടായിരുന്നു. പെണ്‍കുട്ടി നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കസ്റ്റഡിയിലുള്ള ആണ്‍ സുഹൃത്താണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതെന്നു സംശയിക്കുന്നു. തല്ലുകേസിലെ പ്രതിയായ ഇയാള്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുക്കിയതാണോയെന്നും സംശയിക്കുന്നുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page