ഭാര്യാ പീഡനം; ആത്മഹത്യാ കുറിപ്പ് എഴുതി വച്ച് ഭര്‍ത്താവ് ജീവനൊടുക്കി

ബംഗ്‌ളൂരു: ഭാര്യാ പീഡനത്തില്‍ മനംനൊന്താണെന്നു പറയുന്നു, ആത്മഹത്യാ കുറിപ്പ് എഴുതി വച്ച് യുവാവ് ജീവനൊടുക്കി. ബംഗ്‌ളൂരു, ചാമുണ്ഡേശ്വരി നഗറിലെ പേത്തൂരു എന്ന പീറ്റര്‍ ഗൊല്ലറള്ളി (40)യാണ് ജീവനൊടുക്കിയത്. പിബെ എന്ന പിങ്കിയും പീറ്ററും തമ്മിലുള്ള വിവാഹം രണ്ടുവര്‍ഷം മുമ്പാണ് നടന്നത്. എന്നാല്‍ ആദ്യത്തെ മൂന്നു മാസത്തിനു അകം ഇരുവരും തമ്മിലുള്ള ദാമ്പത്യത്തില്‍ വിള്ളല്‍ വീണു. പ്രശ്‌നം രൂക്ഷമായതോടെ പിങ്കി പിണങ്ങി സ്വന്തം വീട്ടിലേയ്ക്ക് പോയി. വിവാഹ മോചനം നടത്തുന്നതിനു പത്തുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പീറ്റര്‍ ജീവനൊടുക്കിയത്. തന്റെ ശവപ്പെട്ടിക്കു മുകളില്‍ ‘ഭാര്യാ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കേണ്ടി വന്ന ഭര്‍ത്താവ്’എന്നു എഴുതിവയ്ക്കണമെന്നും ആത്മഹത്യാ കുറിപ്പില്‍ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page