-പി പി ചെറിയാന്‍
പെന്‍സില്‍വാനിയ: ലാന്‍കാസ്റ്റര്‍ വിമാനത്താവളത്തിന്റെ തെക്കന്‍ മേഖലയില്‍ ചെറിയ വിമാനം തകര്‍ന്നു വീണു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് പെന്‍സില്‍വാനിയയില്‍ അഞ്ച് പേരുമായി ഒരു ബീച്ച്ക്രാഫ്റ്റ് ബൊണാന്‍സ തകര്‍ന്നു തീ പിടിച്ചതായി ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയും സ്ഥിരീകരിച്ചു.
100 അടി താഴ്ചയിലേക്ക് തെന്നിമാറിയിരിക്കാമെന്ന് അതോറിറ്റി കൂട്ടിച്ചേര്‍ത്തു.
അഞ്ച് യാത്രക്കാരെയും ലങ്കാസ്റ്റര്‍ ജനറല്‍ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
രണ്ട് രോഗികളെ പിന്നീട് പെന്‍സ്റ്റാര്‍ ഫ്‌ലൈറ്റ് ക്രൂ ലെഹിഗ് വാലി ഹെല്‍ത്ത് നെറ്റ്വര്‍ക്കിന്റെ ബേണ്‍ സെന്ററിലേക്ക് കൊണ്ടുപോയി. ഒരു രോഗിയെ ഗ്രൗണ്ട് ആംബുലന്‍സില്‍ അവിടെ കൊണ്ടുപോയി.