ഓടിക്കൊണ്ടിരുന്ന ട്രയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കവേ ട്രാക്കിലേക്കു വീഴുകയായിരുന്ന യാത്രക്കാരിയെ റെയില്‍വേ സുരക്ഷാ സേന അതിസാഹസികമായി രക്ഷിച്ചു; വീഡിയോ വൈറല്‍

മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം തെറ്റി റെയില്‍വെ ട്രാക്കിലേക്കു വീഴുകയായിരുന്ന യാത്രക്കാരിയെ റെയില്‍വെ സുരക്ഷാ സേനാംഗം അതിസാഹസികമായി രക്ഷിച്ചു.
മഹാരാഷ്ട്ര ബോരിവലി റെയില്‍വേ സ്‌റ്റേഷനില്‍ ആണ് ട്രയിന്‍ നിറുത്തും മുമ്പ് സ്ത്രീ ട്രെയിനില്‍ നിന്നിറങ്ങാന്‍ ശ്രമിച്ചത്. ഇതു ദൂരെ നിന്നു കാണുകയായിരുന്ന റെയില്‍വേ സുരക്ഷാ സേനാംഗം അതിവേഗതയില്‍ അപകടമുണ്ടാകാവുന്ന സ്ഥലത്ത് ഓടിയെത്തി. അപ്പോഴേക്കും ട്രയിനില്‍ നിന്നു പിടിവിട്ട യാത്രക്കാരി ട്രാക്കിലേക്കു വീഴുന്ന നിലയിലായിരുന്നു. സുരക്ഷാ സേനാംഗം ട്രാക്കിലേക്കു വീഴുകയായിരുന്ന യാത്രക്കാരിയെ അതിസാഹസികമായി പ്ലാറ്റ് ഫോമിലേക്കു ഞൊടിയിടയില്‍ വലിച്ചു മാറ്റിയതു കൊണ്ടു യാത്രക്കാരി രക്ഷപ്പെട്ടു.
റെയില്‍വേ തന്നെയാണ് സംഭ്രമിപ്പിക്കുന്ന ഈ സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റു ചെയ്തത്. ഒപ്പം യാത്രക്കാരോട് ഒരപേക്ഷയും കുറിച്ചു. ട്രയിന്‍ നിറുത്തുന്നതിനു മുമ്പ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ആരും ഇറങ്ങാന്‍ ശ്രമിക്കരുത്. ട്രയിന്‍ നിറുത്തുന്നതിന് മുമ്പ് അതില്‍ ഓടിക്കയറാനും ആരും ശ്രമിക്കരുത്.
യാത്രക്കാരിയെ രക്ഷിക്കുന്ന വീഡിയോയും അടിക്കുറുപ്പും ഞൊടിയിടകൊണ്ടു ലക്ഷക്കണക്കിനാളുകള്‍ വീക്ഷിച്ചു. എല്ലാവരും റെയില്‍വെയെയും റയില്‍വേ സുരക്ഷാ സേനയേയും അഭിനന്ദിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page