കാസര്‍കോട്: അശ്രദ്ധമായി ഓടിച്ച ഓട്ടോ റിക്ഷ, സ്‌കൂട്ടറില്‍ ഇടിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത വിരോധത്തില്‍ അക്രമിച്ചതായി പരാതി. മഞ്ചേശ്വരം, കുഞ്ചത്തൂര്‍, കുച്ചിക്കാട് ഹൗസിലെ അഹമ്മദ് എബ്‌സാറി(21)ന്റെ പരാതിയില്‍ കുഞ്ചത്തൂരിലെ ഗിരി, പ്രകാശ്, കിരണ്‍, നിതിന്‍ എന്നിവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം കുഞ്ചത്തൂരിലാണ് കേസിനാസ്പദമായ സംഭവം. ഗിരി ഓടിച്ച ഓട്ടോ റിക്ഷ പരാതിക്കാന്‍ സഞ്ചരിക്കുകയായിരുന്ന ഓട്ടോയില്‍ ഇടിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഇതു ചോദ്യം ചെയ്തപ്പോള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുയായിരുന്നുവെന്നാണ് കേസ്.
