മണിപ്പൂരിന്റെ കലാപ ബാധിത പ്രദേശങ്ങളില്‍ നിന്നു വന്‍ ആയുധശേഖരങ്ങള്‍ പിടിച്ചു; ആയുധപ്പുരകള്‍ നശിപ്പിച്ചു

മണിപ്പൂര്‍: കലാപ ബാധിത മേഖലയായ മണിപ്പൂരിലെ വന-തീര മേഖലകളില്‍ നിന്നു സൈനിക വിഭാഗങ്ങള്‍ നടത്തിയ സംയുക്ത റെയ്ഡില്‍ വന്‍ ആയുധശേഖരം പിടിച്ചു.
സങ്കീര്‍ണ്ണങ്ങളും അതിനൂതനവുമായ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമാണ് പിടിച്ചെടുത്തത്. വിവിധ തരം തോക്കുകള്‍, ഐ ഇ ഡികള്‍, ഗ്രാനേഡുകള്‍, വെടിമരുന്ന് തുടങ്ങിയവയാണ് പിടികൂടിയത്. യുദ്ധസന്നാഹത്തിനുള്ള സാധനങ്ങള്‍ സൂക്ഷിച്ച സ്റ്റോറുകള്‍ നശിപ്പിച്ചു. കങ്‌പോക്പി ജില്ലയിലെ ബിദ്യാനഗര്‍ ജിറിബാം ജില്ലയിലെ ന്യുഅലിപുര്‍ എന്നിവിടങ്ങളില്‍ നിന്ന് 25 തരം മാരകായുധങ്ങള്‍ പിടിച്ചു. സൈനികര്‍, ആസാം റൈഫിള്‍ഡ്, മണിപ്പൂര്‍ പൊലീസ്, സി ആര്‍ പി എഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍.
പമ്പ് ആക്ഷന്‍ ഷോട്ട് ഗണ്ണുകള്‍, ഇരട്ടക്കുഴല്‍ തോക്കുകള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവയാണ് ഇവിടെ നിന്നു പിടികൂടിയത്. ടെംഗ്നോപാല്‍ ജില്ലയില്‍ നിന്നും ഐ എന്‍ എസ് എ എസ് തോക്കുകള്‍, കാര്‍ബിന്‍സ്, പിസ്റ്റളുകള്‍, തോക്ക്, മോര്‍ട്ടാക്കള്‍, ഐ ഇ ഡികള്‍, ഗ്രാനേഡുകള്‍, സ്‌ഫോടക വസ്തുക്കള്‍ ഇവ സൂക്ഷിച്ചിരുന്ന സ്‌റ്റോറുകള്‍ എന്ന സൈനികര്‍ കണ്ടെത്തി. കാക്ചിങ് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നു കാര്‍ബൈന്‍, 0.22 റൈഫിള്‍, സിംഗിള്‍ ബാരല്‍ തോക്ക് 0.303 റൈഫിള്‍, സിംഗിള്‍ ബാരല്‍ ബോള്‍ട്ട് റൈഫിള്‍ എന്നിവയും ഇംഫാല്‍ ഈസ്റ്റ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആയുധപ്പുരകളും ആയുധ ശേഖരങ്ങളും കണ്ടെടുത്തു. താബെകുകി, ലിറ്റാന്‍ എന്നിവിടങ്ങളില്‍ നിന്നു മോര്‍ട്ടാറുകളും സ്‌ഫോടക വസ്തുക്കളും ആയുധപ്പുരകളും കണ്ടെത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page