സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്; 64,400 രൂപ പവന്റെ ഇന്നത്തെ വില

കോഴിക്കോട്: സ്വര്‍ണ്ണത്തിനു തുടര്‍ച്ചയായ രണ്ടാം ദിവസവും വില വര്‍ധിപ്പിച്ചു. 64,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ തിങ്കളാഴ്ചത്തെ വില. ഒരു ഗ്രാം സ്വര്‍ണ്ണത്തിനു 8050 രൂപ വിലയായിട്ടുണ്ട്. ഗ്രാമിനു 10 രൂപയാണ് ഇന്നു വില വര്‍ധിപ്പിച്ചത്.
മാര്‍ച്ചിലെ ആദ്യ പത്തു ദിവസത്തിനിടയില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 880 രൂപ വില വര്‍ധിച്ചിട്ടുണ്ട്. മാര്‍ച്ച് അഞ്ചിന് സര്‍വ്വകാല റിക്കാഡായ 64,520 രൂപ ഒരു പവന്‍ സ്വര്‍ണ്ണത്തിനു വിലയായിരുന്നു.
മാര്‍ച്ച് ഒന്നിന് പവന് 63520 രൂപയായിരുന്നു. മാര്‍ച്ച് രണ്ടിനും മൂന്നിനും ഇതേ വില തുടര്‍ന്നു. നാലിന് 64080 രൂപയായും അഞ്ചിന് 64520 രൂപയായും ഉയര്‍ന്നു. മാര്‍ച്ച് ആറിനു പവനു 64,160 രൂപയായി സ്വര്‍ണ്ണവില കുറഞ്ഞു. മാര്‍ച്ച് ഏഴിന് വീണ്ടും കുറഞ്ഞു പവന് 63,920 രൂപയായി. എട്ടിനും ഒന്‍പതിനും 64,320 രൂപയായിരുന്നു. ഇന്നത് 64,400 രൂപയായി വീണ്ടും ഉയരുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഉപ്പള ,ബേക്കൂറില്‍ പ്രതിശ്രുതവരനെ കുത്തിക്കൊല്ലാന്‍ ശ്രമം; യുവാവിനെതിരെ വധശ്രമത്തിനു കേസ്, കാരണം വിവാഹത്തോട് അനുബന്ധിച്ച് കെട്ടിയ ഫ്‌ളക്‌സ് നശിപ്പിച്ചത് ചോദ്യം ചെയ്ത വിരോധം

You cannot copy content of this page