കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിനു നേരെ സ്റ്റീല്‍ ബോംബേറ്; വീടിനും സ്‌കൂട്ടറിനും നാശം, അക്രമത്തിനു പിന്നില്‍ ബൈക്കിലെത്തിയ സിപിഎം പ്രവര്‍ത്തകരെന്ന് ആരോപണം

കണ്ണൂര്‍: മുഴപ്പിലങ്ങാട്ട് എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിനു നേരെ സ്റ്റീല്‍ ബോംബേറ്. വീടിനും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനും കേടുപാടു പറ്റി. മുഴപ്പിലങ്ങാട്, മഠം, പിലാച്ചേരി സിറാജിന്റെ വീടിനു നേരെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. നിരവധി കേസുകളില്‍ പ്രതിയും സിപിഎം പ്രവര്‍ത്തകനുമായ പ്രജീഷ് എന്ന മുത്തു, കോളശ്ശേരി ഷിന്റോ എന്നിവരാണ് അക്രമത്തിനു പിന്നിലെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു.
മുഴപ്പിലങ്ങാട് ശ്രീ കൂര്‍ബക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിനു ഇടയിലാണ് ബോംബാക്രമണം നടന്നത്. ക്ഷേത്രത്തില്‍ നിന്നു 200 മീറ്റര്‍ അകലെയാണ് സിറാജിന്റെ വീട്. വിവരമറിഞ്ഞ് എടക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page