അച്ഛനെയാണ് ഏറെ ഇഷ്ടം; വീട്ടിലേക്ക് പോകാന്‍ താല്‍പര്യം ഇല്ല, കഴക്കൂട്ടത്തു നിന്നു കാണാതായ പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചു
തിരുവനന്തപുരം: അനുജത്തിയുമായി വഴക്കിട്ടതിനു അമ്മ അടിച്ചതില്‍ മനം നൊന്ത് കഴക്കൂട്ടത്തെ വീട്ടില്‍ നിന്നു ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ തിരുവനന്തപുരത്തെത്തിച്ചു. വിശാഖപട്ടണത്തു കണ്ടെത്തിയ പെണ്‍കുട്ടിയെ പ്രത്യേക പൊലീസ് സംഘം തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെത്തിച്ചത്. പെണ്‍കുട്ടിയെ ശിശു ക്ഷേമ സമിതി അധികൃതര്‍ ഏറ്റുവാങ്ങി. വീട്ടിലേക്ക് തിരിച്ചു പോകുന്നതിനു പെണ്‍കുട്ടി ആദ്യം താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നു പൊലീസ് കാരവല്‍ പ്രതിനിധിയോട് പറഞ്ഞു. അച്ഛനോടാണ് വലിയ ഇഷ്ടമെന്നും പഠിക്കാനേറെ ഇഷ്ടമുണ്ടെന്നും പെണ്‍കുട്ടി ശിശുക്ഷേമ സമിതി അധികൃതരോടും പൊലീസിനോടും പറഞ്ഞു. കഴക്കൂട്ടത്തു നിന്നു പോയതിനു ശേഷം ഒരിടത്തു …