അധോലോക നായകന്‍ മുത്തപ്പ റായിയുടെ മകന്‍ റിക്കി റായിക്കു നേരെ വെടിവെയ്പ്; പരിക്ക് ഗുരുതരം, അക്രമത്തിനു പിന്നില്‍ ആര്?

ബംഗ്‌ളൂരു: കര്‍ണ്ണാടകയിലെ മുന്‍ അധോലോക നായകന്‍ മുത്തപ്പ റായിയുടെ മകന്‍ റിക്കിറായിയെ വെടിവച്ചു കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ റിക്കിയെ ബംഗ്‌ളൂരുവിലുള്ള മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്ന റിക്കി വീട്ടിനു സമീപത്ത് എത്തിയപ്പോഴാണ് വെടിയുതിര്‍ത്തത്. ഡ്രൈവറുടെ സൈഡിലാണ് വെടിയുതിര്‍ത്തത്. ഡ്രൈവര്‍ തല മുന്നോട്ട് കുനിച്ചതിനാല്‍ വെടിയേറ്റില്ല. ഇടതുഭാഗത്തു ഇരിക്കുകയായിരുന്ന റിക്കിയുടെ ദേഹത്താണ് വെടിയുണ്ടകള്‍ പതിച്ചത്. രാമനഗര എസ്.പി ശ്രീനിവാസ ഗൗഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സാധാരണയായി റിക്കി സ്വയം കാറോടിക്കുകയാണ് പതിവ്. എന്നാല്‍ വെള്ളിയാഴ്ച രാത്രി മറ്റൊരാളാണ് ഡ്രൈവ് ചെയ്തത്.
റഷ്യയിലായിരുന്ന റിക്കി അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തി റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ സജീവമായത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page