മഞ്ചേശ്വരത്ത് താമസക്കാരിയായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; പ്രതികളെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

മംഗ്‌ളൂരു: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ ഫാക്ടറി തൊഴിലാളിയായ പശ്ചിമബംഗാള്‍ സ്വദേശിനിയെ ഓട്ടോയില്‍ കയറ്റി കൊണ്ടു പോയി മദ്യപിച്ച ശേഷം കൂട്ടബലാത്സം ചെയ്തുവെന്ന കേസിലെ പ്രതികളെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കര്‍ണ്ണാടക, മുല്‍ക്കി സ്വദേശിയായ പ്രഭുരാജ്, തലപ്പാടി, കുംപെളയിലെ മിഥുന്‍, മംഗ്‌ളൂരു സ്വദേശിയും ഇലക്ട്രീഷ്യനുമായ മണി എന്നിവരെയാണ് കോടതി നാലു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.
കഴിഞ്ഞ ദിവസം രാത്രി ഉള്ളാള്‍, മുന്നൂര്‍, നേത്രാവതി നദിക്കരയിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കൂട്ടബലാത്സംഗം അരങ്ങേറിയത്. കൂടുതല്‍ വരുമാനം ലഭിക്കുന്ന പുതിയ ജോലി തേടി പരിചയക്കാരനായ യുവാവിനൊപ്പമാണ് മഞ്ചേശ്വരത്ത് താമസക്കാരിയായ യുവതി കഴിഞ്ഞ ദിവസം മംഗ്‌ളൂരുവില്‍ എത്തിയത്. അവിടെ വച്ച് ഇരുവരും നിസാര പ്രശ്‌നത്തെച്ചൊല്ലി വാക്കുതര്‍ക്കം ഉണ്ടാവുകയും യുവതിയുടെ ഫോണ്‍ നിലത്തുവീണു പൊട്ടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരും പിണങ്ങുകയും രണ്ടു വഴിക്ക് പിരിയുകയും ചെയ്തു. ഫോണ്‍ നന്നാക്കുന്ന കട തേടി അലയുന്നതിനിടയിലാണ് പ്രഭുരാജ് ഓട്ടോയുമായി എത്തിയത്. യുവതിയെ ഓട്ടോയില്‍ കയറ്റി പല സ്ഥലങ്ങളില്‍ കറങ്ങിയ ശേഷം നേത്രാവതി പുഴക്കരയിലെ വീട്ടിലെത്തിച്ച് മദ്യം നല്‍കി. തുടര്‍ന്ന് സുഹൃത്തുക്കളെ വിളിച്ചു വരുത്തി കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് ഉള്ളാള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. സാരമായി പരിക്കേറ്റ യുവതി ദേര്‍ളക്കട്ട ആശുപത്രിയില്‍ ചികിത്സയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page