ഒന്നിനു പിറകെ ഒന്‍പതു ഭാര്യമാരും ഉപേക്ഷിച്ചു പോയി; പത്താംഭാര്യയോട് ഭര്‍ത്താവ് ചെയ്തത് ഇങ്ങനെ
ന്യൂദെല്‍ഹി: ഒന്‍പതു ഭാര്യമാരും ഉപേക്ഷിച്ചു പോയി; പത്താംഭാര്യയും തന്നെ ഉപേക്ഷിക്കുമെന്ന് ഭയന്ന ഭര്‍ത്താവ് ചെയ്തത് കടുംകൈ. മോഷണക്കുറ്റം ആരോപിച്ച് പത്താംഭാര്യയെ തല്ലിക്കൊന്ന് മൃതദേഹം കാട്ടിനകത്ത് കരിയിലകള്‍ കൊണ്ട് മൂടി വച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഛത്തീസ്ഗഡ്, ജാഷ്പൂര്‍ജില്ലയിലെ ധുലാറാം (42)ആണ് അറസ്റ്റിലായത്. പത്താംഭാര്യയായ ബസന്തി റായ് (28)ആണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടില്‍ നിന്നു അരി, എണ്ണ, വസ്ത്രങ്ങള്‍ എന്നിവ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതക വിവരം ആരും അറിഞ്ഞിരുന്നില്ല. കാട്ടില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നത് …