കാസര്‍കോട്, ചൗക്കിയിലും പൊലീസിനു നേരെ അക്രമം; പൊലീസുകാരന്റെ കൈപിടിച്ചു തിരിക്കുകയും മാന്തിപരിക്കേല്‍പ്പിക്കുകയും ചെയ്ത മുളിയാര്‍, കൊടവഞ്ചി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ചൗക്കി, കെ.കെ പുറത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവ സ്ഥലത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസറെ ആക്രമിച്ചു. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ ചിത്താരി, രാവണീശ്വരം, വെള്ളംതട്ട ഹൗസിലെ വിജേഷ് (32) ആണ് അക്രമത്തിനു ഇരയായത്. സംഭവത്തില്‍ മുളിയാര്‍, കൊടവഞ്ചി, പൊതുഞ്ഞി ഹൗസിലെ പ്രകാശ (25)നെ പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. തെയ്യംകെട്ട് മഹോത്സവ സ്ഥലത്ത് ഡ്യൂട്ടിയിലായിരുന്നു വിജേഷ്. സ്ഥലത്ത് പ്രശ്‌നം ഉണ്ടാക്കിയ പ്രകാശനെ നീക്കം ചെയ്യാനുള്ള ശ്രമത്തിനിടയിലായിരുന്നു ആക്രമണം. വിജേഷിന്റെ വലതു കൈ പിടിച്ചു തിരിക്കുകയും മാന്തി പരിക്കേല്‍പ്പിച്ച് തള്ളിയിട്ടു പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസിന്റെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തതിനു കേസെടുത്താണ് പ്രകാശനെ അറസ്റ്റു ചെയ്തത്.
ബേഡകത്തു ശനിയാഴ്ച രാത്രി പൊലീസിനു നേരെ ആക്രമണം ഉണ്ടായിരുന്നു. മദ്യലഹരിയില്‍ അക്രമം നടത്തിയവരെ പിടികൂടുന്നതിനിടയിലാണ് ബേഡകം സ്റ്റേഷനിലെ പൊലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page