നാട്യരത്‌നം കണ്ണന്‍ പാട്ടാളി സ്മാരക മന്ദിരത്തെ കല്‍പിത സര്‍വ്വകലാശാലയായി ഉയര്‍ത്താന്‍ നടപടി

കാസര്‍കോട്: അരവത്ത് നാട്യരത്‌നം കണ്ണന്‍ പാട്ടാളി സ്മാരക കഥകളി മന്ദിരത്തെ കേരള കലാമണ്ഡലത്തിന് സമാനമായ കല്‍പിത സര്‍വ്വകലാശാലയായി ഉയര്‍ത്തുന്നതിനു നടപടികള്‍ സ്വീകരിക്കുമെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ. പറഞ്ഞു. നാട്യരത്‌നം കണ്ണന്‍ പാട്ടാളി സ്മാരക കഥകളി കേന്ദ്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള സെമിനാര്‍ സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥകളിയുടെ വടക്കിന്റെ കുലപതിയാണ് കണ്ണന്‍ പാട്ടാളി ആശാന്‍. സ്മാരകമന്ദിരം മഹത് സംരംഭമായി മാറ്റണം. കല്ലടിക്കോടന്‍ കഥകളിയെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച പ്രതിഭയാണ് കണ്ണന്‍ പാട്ടാളി.
നമ്മുടെ കലകളില്‍ ഏറ്റവും മികച്ചതാണ് കഥകളി. കഥകളിയില്‍ ആകൃഷ്ടരാവുക, ആ കലയെ ജീവിതവ്രതമായി കാണുക. കഥകളി എന്ന കലയെ ആവാഹിച്ച് അതിന്റെ മൂര്‍ത്തമായ ആവിഷ്‌കാരത്തിന്റെ ഭാഗമായി പുതിയ തലമുറ മാറണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. വൈ.വി.കണ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എ.എം.ശ്രീധരന്‍ ആധ്യക്ഷം വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ മധു മുദിയക്കാല്‍ സ്വാഗതവും ട്രസ്റ്റി മെമ്പര്‍ വി.വി.സുകുമാരന്‍ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page