നീര്‍ച്ചാല്‍ പടിയടുപ്പിലെ ചോമു അന്തരിച്ചു

കാസര്‍കോട്: നീര്‍ച്ചാല്‍, ബിര്‍മ്മിനടുക്ക, പടിയടുപ്പിലെ പരേതനായ രാമനായക്കിന്റെ ഭാര്യ ചോമു (82) അന്തരിച്ചു. മക്കള്‍: ലക്ഷ്മി, മഹാലിംഗ നായക്, സീതു, ഈശ്വര, പാര്‍വ്വതി, ശിവപ്പ (ഓട്ടോ ഡ്രൈവര്‍, നീര്‍ച്ചാല്‍). മരുമക്കള്‍: സുന്ദരി, നാരായണി നായക്, സുശീല, ലോകനാഥ നായക്(പുത്തിഗെ), ശാന്ത മജീര്‍പ്പള്ളക്കട്ട(ലോട്ടറി ഏജന്റ് നീര്‍ച്ചാല്‍).

ഓഡിറ്റോറിയം ഉടമയും ഭാര്യയും വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍

കോട്ടയം: ഓഡിറ്റോറിയം ഉടമയെയും ഭാര്യയെയും വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം, തിരുവാതില്‍ക്കലിലെ വിജയകുമാര്‍, ഭാര്യ മീര എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും രക്തത്തില്‍ കുളിച്ച നിലയില്‍ വീട്ടിനകത്ത് വ്യത്യസ്ത മുറികളിലാണ് കാണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ വീട്ടുജോലിക്കാരിയാണ് ഇരുവരെയും മരിച്ച നിലയില്‍ ആദ്യം കണ്ടത്. ഉടന്‍ പരിസരവാസികളെയും പൊലീസിനെയും അറിയിച്ചു. പൊലീസെത്തി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകമാണെന്നു ഉറപ്പിച്ചിട്ടുണ്ട്. കോട്ടയത്തെ പ്രശസ്തമായ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയാണ് വിജയകുമാര്‍. മകന്‍ നേരത്തെ മരണമടഞ്ഞിരുന്നു. മകള്‍ വിദേശത്താണ്. വിജയകുമാറിന്റെ വീട്ടില്‍ …

ആവശ്യപ്പെട്ടപ്പോള്‍ ചായ ഉണ്ടാക്കിക്കൊടുത്തില്ല; 15കാരിയുടെ മുടിയില്‍ പിടിച്ച് കവിളത്തടിച്ച പിതാവിനെതിരെ കേസെടുത്തു, സമാനരീതിയില്‍ നേരത്തെയും മര്‍ദ്ദിച്ചതായി പരാതി

കാസര്‍കോട്: ചായ ഉണ്ടാക്കിക്കൊടുത്തില്ലെന്നു പറഞ്ഞ് പതിനഞ്ചുകാരിയായ മകളെ മുടിയില്‍ കുത്തിപ്പിടിച്ച് കവിളത്ത് അടിച്ചു പരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ അച്ഛനെതിരെ പൊലീസ് കേസെടുത്തു. ബായാര്‍, ബെരിപ്പദവിലെ പെണ്‍കുട്ടിയുടെ പരാതി പ്രകാരം മഞ്ചേശ്വരം പൊലീസാണ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രി എട്ടുമണിക്കാണ് കേസിനാസ്പദമായ സംഭവം. കരുതലും സംരക്ഷണവും നല്‍കേണ്ട പിതാവ് ഇതിനു മുമ്പും സമാനരീതിയില്‍ മകളുടെ കവിളത്ത് അടിച്ചു പരിക്കേല്‍പ്പിച്ചിരുന്നതായി മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

കൂഡ്‌ലു, ശാസ്താനഗറില്‍ വീടു കുത്തിത്തുറന്നു സ്വര്‍ണ്ണവും പണവും കവര്‍ന്നു

കാസര്‍കോട്: കൂഡ്‌ലു, ശാസ്താനഗറില്‍ വീടു കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്തതായി പരാതി. ശാസ്ത്രാനഗറിലെ ഇല്യാസ് മന്‍സിലില്‍ നബീസയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഞായറാഴ്ച വൈകുന്നേരം ആറു മണിക്കും തിങ്കളാഴ്ച വൈകുന്നേരം അഞ്ചരമണിക്കും ഇടയിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ കുത്തിത്തുറന്നാണ് കവര്‍ച്ചക്കാര്‍ അകത്ത് കടന്നത്. തുടര്‍ന്ന് കിടപ്പുമുറിയിലെ അലമാര കുത്തിപ്പൊളിച്ച് ഒരു പവന്‍ സ്വര്‍ണ്ണവും 22,000 രൂപയും കവര്‍ച്ച ചെയ്തതായി പരാതിയില്‍ പറയുന്നു. 92,000 രൂപയുടെ നഷ്ടം …

ഓട്ടോയില്‍ കടത്തിയ 65 ലിറ്റര്‍ മദ്യവുമായി 2 പേര്‍ അറസ്റ്റില്‍; പ്രതികള്‍ക്ക് ഉയര്‍ന്ന അളവില്‍ മദ്യം ലഭിച്ചതിനെ കുറിച്ച് അന്വേഷണം

കാസര്‍കോട്: അനധികൃത വില്‍പ്പനയ്ക്കായി ഓട്ടോയില്‍ കടത്തി കൊണ്ടു പോവുകയായിരുന്ന 65 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി രണ്ടു പേര്‍ അറസ്റ്റില്‍. തിരുമേനി, കൊക്കടവ്, മണ്ഡപത്തില്‍ ഹൗസില്‍ എം.വി ജോബിന്‍സ് (38), ചിറ്റാരിക്കാല്‍, കാറ്റാംകവല കിഴക്കേകുടിയില്‍ ഹൗസില്‍ കെ.പി ഷിബു (48) എന്നിവരെയാണ് ബേഡകം എസ്‌ഐ. എം അരവിന്ദനും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ബേഡകം പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയ വളപ്പിലിന്റെ നിര്‍ദ്ദേശ പ്രകാരം തിങ്കളാഴ്ച രാത്രി 9.30ന് ബന്തടുക്ക കോളിച്ചാല്‍ റോഡിലെ …

ആദൂര്‍, കുണ്ടാറില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കാസര്‍കോട്: ആദൂര്‍, കുണ്ടാറില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിനു ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ ഉണ്ടായ അപകടത്തില്‍ അഡൂര്‍, കൊട്ടിയാടിയിലെ യോഗീഷാ (19)ണ് മരിച്ചത്. കൂട്ടിയിടിയെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണു ഗുരുതരമായി പരിക്കേറ്റ യോഗീഷിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. ശേഷപ്പ-ശാരദ ദമ്പതികളുടെ മകനാണ്. സഹോദരന്‍: ശിവപ്രസാദ്.

“അണ്ണൈ ഇല്ല”ത്തിനു ഏക ഉടമ നടൻ പ്രഭു; ശിവാജി ഗണേശന്റെ വീട് കണ്ടുകെട്ടാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ചെന്നൈ: തമിഴ് നടൻ ശിവാജി ഗണേശന്റെ ചെന്നൈയിലെ വീട് കണ്ടുകെട്ടാനുള്ള ഉത്തരവ് മദ്രാസ് ഹൈക്കോടതി പിൻവലിച്ചു.ശിവാജി ഗണേശന്റെ ടിനഗറിലെ വസതിയായ “അണ്ണൈ ഇല്ല”ത്തിന്റെ ഏക ഉടമ താനാണെന്ന മകനും നടനുമായ പ്രഭുവിന്റെ ഹർജി അംഗീകരിച്ചാണ് കോടതി നടപടി. ശിവാജി ഗണേശന്റെ കൊച്ചുമകൻ ദുശ്യന്ത് 9.39 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്ത കേസിലാണ് വീട് കണ്ടുകെട്ടാൻ ഹൈക്കോടതി ഉത്തരവിട്ടത്. ‘ജഗജാല കില്ലാഡി’ എന്ന സിനിമയുടെ നിർമാണത്തിനായാണ് ദുശ്യന്ത് ബാങ്കിൽ നിന്നു വായ്പ എടുത്തത്. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് …

ബേഡകത്ത് പൊലീസിനെയും യുവാവിനെയും കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്; രണ്ടു ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനായില്ല, ആശങ്കയേറുന്നു

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊറത്തിക്കുണ്ടില്‍ യുവാവിനെയും അക്രമം തടയാനെത്തിയ പൊലീസുകാരനെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ കണ്ടെത്താനായില്ല.കോട്ടയം സ്വദേശികളും കൊറത്തിക്കുണ്ടില്‍ താമസക്കാരുമായ സഹോദരങ്ങളായ ജിഷ്ണുവും വിഷ്ണുവുമാണ് കേസിലെ പ്രതികള്‍. ഇവരില്‍ ഒരാള്‍ അടിവസ്ത്രവും മറ്റൊരാള്‍ പാന്റ്‌സ് മാത്രം ധരിച്ചുമാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച രാത്രിയിലാണ് ഇരുവരും പ്രതികളായ കേസിനാസ്പദമായ സംഭവം. രാത്രിയില്‍ അധ്യാപക ദമ്പതികളുടെ വീട്ടിലെത്തിയ ഇരുവരും ബഹളം വയ്ക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ സനീഷ് ഇരുവരെയും പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മദ്യലഹരിയിലായിരുന്ന ജിഷ്ണുവും …

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; റിട്ട. എസ്.ഐ പോക്‌സോ പ്രകാരം അറസ്റ്റില്‍

കണ്ണൂര്‍: 14 വയസ്സുള്ള രണ്ടു വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസില്‍ റിട്ട. എസ്.ഐ അറസ്റ്റില്‍. കണ്ണൂര്‍, തളിപ്പറമ്പ് സ്വദേശി സി. മജീദിനെയാണ് വളപട്ടണം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷ് അറസ്റ്റു ചെയ്തത്. വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ടു കുട്ടികളുടെ രക്ഷിതാക്കളാണ് റിട്ട. എസ്.ഐക്കെതിരെ പരാതി നല്‍കിയത്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിനു പിന്നാലെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്താണ് അറസ്റ്റു ചെയ്തത്.

പതിനേഴുകാരനെ വശീകരിച്ച് കൊണ്ടുപോയി ഒരാഴ്ചക്കാലം ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ചു; യുവതിക്ക് 20 വര്‍ഷം തടവ്

ജയ്പൂര്‍: പതിനേഴുകാരനെ വശീകരിച്ച് കൊണ്ടു പോയി ഒരാഴ്ചക്കാലം ഹോട്ടല്‍ മുറിയില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയായ യുവതിയെ 20 വര്‍ഷത്തെ തടവിനും 45,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മുപ്പതു വയസുകാരിയായ ലാലിഭായ് മോഗിയെ ആണ് ബുണ്ടി പോക്‌സോ കോടതി ശിക്ഷിച്ചത്. 2023 ഒക്ടോബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനു ഇരയായ പതിനേഴുകാരന്റെ മാതാവാണ് കേസിലെ പരാതിക്കാരി. മോഗിയ തന്റെ മകനെ വശീകരിച്ച് ജയ്പൂരിലേക്ക് കൊണ്ടു പോയി ഹോട്ടലില്‍ മുറിയെടുക്കുകയും മദ്യം നല്‍കിയ ശേഷം ഒരാഴ്ചയോളം പീഡിപ്പിച്ചുവെന്നുമാണ് പരാതിയില്‍ …

ബിജെപി നേതാവ് അഡൂര്‍ പ്രദീപ് കുമാര്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ബിജെപി നേതാവ് അഡൂര്‍, ബല്ലക്കാനമൂലയിലെ പ്രദീപ് കുമാര്‍ (42) ഹൃദയാഘാതം മൂലം മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ വിശ്രമിക്കുന്നതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ മരണം സംഭവിക്കുകയും ചെയ്തു. ബിജെപി ദേശീയ കമ്മിറ്റി അംഗം പ്രമീള സി. നായകിന്റെ ഇളയ സഹോദരനാണ് പ്രദീപ് കുമാര്‍. പ്രമുഖ കര്‍ഷകനായിരുന്ന ഇദ്ദേഹം ബിജെപി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സജീവ സംഘ് പരിവാര്‍ പ്രവര്‍ത്തകനുമായിരുന്നു. ജയനാരായണ നായിക്-ഭാഗീരഥി ദമ്പതികളുടെ മകനാണ്. മറ്റു സഹോദരങ്ങള്‍: പ്രമോദ് കുമാര്‍, പ്രതിഭ.

കാസര്‍കോട് നഗരത്തിലെ പാതിരാകൊലപാതകം: രക്ഷപ്പെട്ട ആറു പ്രതികളില്‍ നാലുപേര്‍ ഒറ്റപ്പാലത്തു പിടിയില്‍, പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടിയത് പുതിയ ജില്ലാ പൊലീസ് മേധാവിയുടെ ചടുല നീക്കത്തിലൂടെ

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ ഞായറാഴ്ച രാത്രി യുവാവിനെ കൊലപ്പെടുത്തി സ്ഥലം വിട്ട ആറുപേരില്‍ നാലുപേരെ മണിക്കൂറുകള്‍ക്കകം പിടികൂടി. രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. പുതിയ ജില്ലാ പൊലീസ് മേധാവിയായി ഞായറാഴ്ച ചുമതലയേറ്റ ബി.വി വിജയ്ഭരത് റെഡ്ഡിയുടെ ചടുല നീക്കത്തിലൂടെയാണ് നാലുപേരെ ഒറ്റപ്പാലത്തു വച്ച് പിടികൂടിയത്. ഇവരെ കാസര്‍കോട്ടേക്ക് കൊണ്ടു വരുന്നതിനായി പൊലീസ് സംഘം ഒറ്റപ്പാലത്തേക്ക് പോയിട്ടുണ്ട്. ഞായറാഴ്ച അര്‍ധരാത്രിയോടെ കാസര്‍കോട് നഗരത്തിനു സമീപത്തെ ആനവാതുക്കലാണ് കൊലപാതകം നടന്നത്. പശ്ചിമബംഗാള്‍, ബേംടിയ, ബര്‍ഗാറിയയിലെ സുഭാഷ് റോയിയുടെ മകന്‍ സുശാന്ത …

രണ്ടു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും എത്തിയ മഞ്ചേശ്വരം സ്വദേശി കുഴഞ്ഞു വീണു മരിച്ചു; സംഭവം സുഹൃത്തിന്റെ കല്യാണത്തിനു മുന്നോടിയായി നടന്ന സല്‍ക്കാരത്തിനിടയില്‍

കാസര്‍കോട്: സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ രണ്ടു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും എത്തിയ യുവാവ് സല്‍ക്കാരത്തിനിടയില്‍ കുഴഞ്ഞു വീണു മരിച്ചു. മഞ്ചേശ്വരം, പത്താംമൈല്‍ അണ്ടര്‍ പാസേജിനു സമീപത്തെ പരേതനായ ഹസൈനാറിന്റെ മകന്‍ അഹമ്മദ് ഹസ്സന്‍ എന്ന നൗമാന്‍ (25) ആണ് മരിച്ചത്. സുഹൃത്തിന്റെ കല്യാണത്തിനു മുന്നോടിയായി ഞായറാഴ്ച രാത്രി മീഞ്ച, മൂടംബയലിലെ റിസോര്‍ട്ടില്‍ നടന്ന സല്‍ക്കാരത്തിനിടയിലാണ് സംഭവം. കുഴഞ്ഞു വീണ ഉടന്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സൗദി അറേബ്യയിലെ ദമാമിലെ സിസിടിവി ഷോറൂമിലെ ജീവനക്കാരനായിരുന്നു മൂന്നു …

നീതിന്യായം പോകുന്ന വഴി?

ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയാല്‍ എന്ത് ചെയ്യണം? നിസാരമായ തെറ്റാണെങ്കില്‍, മേലുദ്യോഗസ്ഥന്‍ അയാളെ വിളിച്ചുവരുത്തി ശാസിക്കണം. ഗുരുതരമായ തെറ്റാണെങ്കില്‍ തക്കതായ ശിക്ഷാ നടപടി കൈക്കൊള്ളണം. തെറ്റുകളുടെ ഗുരുലഘുത്വമനുസരിച്ച് താക്കീത്, സസ്പെന്‍ഷന്‍, ഡിസ്മിസ്സല്‍ ഇതാണ് ന്യായം. എന്നാല്‍ ഇതൊന്നും ബാധകമല്ലാത്ത ഒരു വിഭാഗം നമ്മുടെ രാജ്യത്തുണ്ട്- നടപടി റദ്ദാക്കുക മാത്രം ചെയ്യും -ജുഡീഷ്യറി- നീതിന്യായ കോടതികള്‍. വിശേഷിച്ചും ക്രിമിനല്‍ കോടതികള്‍. കീഴ് കോടതിയുടെ വിധി മേല്‍ക്കോടതി റദ്ദാക്കും. കാരണം വ്യക്തമാക്കിക്കൊണ്ട്. പരാതിക്കാരന്‍ (പരാതിക്കാരി) അപ്പീല്‍ ബോധിപ്പിക്കുകയാണെങ്കില്‍ …

കളിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ് 4 വയസ്സുകാരന്‍ മരിച്ചു

മറയൂര്‍: ഇടുക്കിയില്‍ വീടിനു സമീപം കളിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണു 4 വയസ്സുകാരന്‍ മരിച്ചു. കാന്തല്ലൂര്‍ പെരുമലയില്‍ രാമരാജ്-രാജേശ്വരി ദമ്പതികളുടെ മകന്‍ ശരവണശ്രീയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.കളിക്കുന്നതിനിടെ വീടിനു സമീപത്തെ കുഴിയില്‍ കെട്ടി കിടന്ന വെള്ളത്തിലേക്കു കുട്ടി വീഴുകയായിരുന്നു.സഹോദരിമാരായ ജയശ്രീ, യുവശ്രീ എന്നിവര്‍ക്കൊപ്പമാണ് ശരവണശ്രീ കളിച്ചു കൊണ്ടിരുന്നത്. ഇടയ്ക്ക് സഹോദരിമാര്‍ കളി മതിയാക്കി വീട്ടിലേക്കു പോയി. ഇതിനിടയില്‍ കുട്ടിയെ കാണാതായി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുഴിയില്‍ വീണു കിടക്കുന്നതായി കണ്ടെത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ നിര്‍ണായക യോഗം ഇന്ന്; ‘അമ്മ’ കമ്മിഷനു മുന്‍പാകെ ഷൈന്‍ ഹാജരാകും

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരി ഉപയോഗ കേസില്‍ തുടരന്വേഷണ നടപടികള്‍ തീരുമാനിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം ഇന്ന് നടക്കും. സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയെ അന്വേഷണ സംഘം കേസിന്റെ പുരോഗതി അറിയിക്കും. ഷൈനിനെ രണ്ടാമതും ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ യോഗത്തില്‍ തീരുമാനമുണ്ടാകും. നേരത്തെ തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ ഷൈനിനോടു പൊലീസ് നിര്‍ദേശിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. മൊഴികള്‍ ഉള്‍പ്പെടെ പരിശോധിച്ചതിനു ശേഷം ഇനി ചോദ്യം ചെയ്താല്‍ മതിയെന്ന തീരുമാനത്തെ …

പെരിയാട്ടടുക്കത്ത് യുവജ്യോത്സ്യന്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പെരിയാട്ടടുക്കത്തെ യുവ ജ്യോത്സ്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിയാട്ടടുക്കത്തെ സുകുമാരന്‍-പുഷ്പ ദമ്പതികളുടെ മകന്‍ ബികേഷ് (27)ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ബേഡകത്തെ വിറപ്പിച്ച ജിഷ്ണുവും വിഷ്ണുവും എവിടെ?, അടിവസ്ത്രം മാത്രം ധരിച്ച് നാടുവിട്ടോ? ഫോണ്‍ ലൊക്കേഷന്‍ വീടിനു സമീപം, വ്യാപക തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനാകാത്തത് ആശങ്ക ഉയര്‍ത്തുന്നു

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊറത്തിക്കുണ്ടില്‍ യുവാവിനെയും പൊലീസുകാരനെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ ജിഷ്ണുവും വിഷ്ണുവും എവിടെ? സംഭവം നടന്ന ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച ഉച്ചവരെ പൊലീസും നാട്ടുകാരും വ്യാപക തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാത്തതോടെ ആശങ്ക ഉയരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും ഫോണ്‍ ലൊക്കേഷന്‍ കുറത്തിക്കുണ്ടാണ് സൂചിപ്പിക്കുന്നത്. ഫോണുകള്‍ റിംഗ് ചെയ്യുന്നുമുണ്ട്. ഫോണുകള്‍ സ്ഥലത്തു തന്നെ ഉപേക്ഷിച്ച് രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. കോട്ടയം സ്വദേശികളായ ഇരുവരും …