കല്യാണപാര്‍ട്ടി സഞ്ചരിച്ച ബസിനു നേരെ പന്നിപ്പടക്കം എറിഞ്ഞു; പെട്രോള്‍ പമ്പില്‍ വീണ പന്നിപ്പടക്കം പൊട്ടിത്തെറിച്ചു, ഭാഗ്യം കൊണ്ടു വന്‍ ദുരന്തമൊഴിവായി
കോഴിക്കോട്: കൊടുവള്ളിയില്‍ കല്യാണസംഘം സഞ്ചരിച്ച ബസിനു നേരെ എറിഞ്ഞ പന്നിപ്പടക്കങ്ങളില്‍ ഒന്ന് തൊട്ടടുത്ത പെട്രോള്‍ പമ്പില്‍ വീണു പൊട്ടിത്തെറിച്ചു. ഭാഗ്യം കൊണ്ടു വന്‍ ദുരന്തമൊഴിവായി. പൊട്ടാതെ പെട്രോള്‍ പമ്പില്‍ കിടന്ന മറ്റൊരു പടക്കം പൊലീസ് എത്തി സംഭവസ്ഥലത്തു നിന്നു നീക്കം ചെയ്തു.പെട്രോള്‍ പമ്പില്‍ നിന്നു റോഡിലിറങ്ങാന്‍ ശ്രമിച്ച ബസിനു നേരെ എറിഞ്ഞ പന്നിപ്പടക്കങ്ങളാണ് പമ്പിനുള്ളില്‍ വീണത്. പടക്കമെറിഞ്ഞ ശേഷം അക്രമികള്‍ ബസിന്റെ മുന്‍വശത്തെ ചില്ല് അടിച്ചു തകര്‍ത്തു.ഞായറാഴ്ച ഉച്ചക്കു രണ്ടു മണിയോടെയായിരുന്നു സംഭവം. പെട്രോള്‍ പമ്പിനടുത്തുള്ള ഓഡിറ്റോറിയത്തില്‍ …