സ്വകാര്യ ദുഃഖങ്ങളെ രഹസ്യമായി സൂക്ഷിക്കാന്‍ ആര്‍ജ്ജവം നേടണം: തീയോഡോഷ്യസ് മെത്രാപ്പോലീത്ത

-പി പി ചെറിയാന്‍ ഡാളസ്: മറ്റുള്ളവരുടെ സ്വകാര്യ ദുഃഖങ്ങളെ പര്‍വ്വതീകരിച്ച് കാണിക്കുന്ന ആപത്കരമായ പ്രവണത ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നു തീയോഡോഷ്യസ് മെത്രാപ്പോലീത്ത സമൂഹ്യ മാധ്യമങ്ങളെ അറിയിച്ചു.അനേകരുടെ വിലപ്പെട്ട ജീവിതം ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് ഈ പ്രവണത മാറിക്കഴിഞ്ഞുവെന്നു ഡാളസ,് സെന്റ് പോള്‍ ചര്‍ച്ചില്‍ നടന്ന സന്ധ്യാനമസ്‌കാരത്തില്‍ അദ്ദേഹം പറഞ്ഞു.ഇതിന് ഏക പരിഹാരം സഹോദരന്റെ സ്വകാര്യ ദുഃഖങ്ങളെ രഹസ്യമായി സൂക്ഷിക്കുന്നതിനുള്ള ആര്‍ജ്ജവം നാമോരുത്തരും സ്വായത്തമാക്കുകയെന്നതാണെന്ന് മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ റൈറ്റ് റവ. ഡോ. തീയോഡോഷ്യസ് മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു.അപൂര്‍ണ്ണമായ മനുഷ്യനെ പൂര്‍ണതയിലേക്ക് നയിക്കുന്നതിനാണ് …

സ്‌കൂളില്‍ സംഘര്‍ഷം; വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ചു

-പി പി ചെറിയാന്‍ കില്ലീനിന്‍(ടെക്‌സസ്): റോയിയില്‍ മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ചു. ടെക്‌സസിലെ കില്ലീനിലെ ജെ. സ്മിത്ത് മിഡില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടയിലാണ് വിദ്യാര്‍ത്ഥിനി കുത്തേറ്റ് കൊല്ലപ്പെട്ടതെന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നു കില്ലീന്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്ട് അറിയിച്ചു. പ്രതിയെ പൊലീസ് പിടികൂടി. സംഭവത്തെത്തുടര്‍ന്ന് സ്‌കൂളിന് അവധി പ്രഖ്യാപിച്ചു.കുത്തേറ്റ വിദ്യാര്‍ത്ഥിനിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തില്‍ കില്ലീന്‍ പൊലീസ് കൊലപാതകത്തിനു കേസെടുത്തു. അന്വേഷണം തുടരുന്നു.

പകുതിവില തട്ടിപ്പ്: സത്യസായി ട്രസ്റ്റ് അഖില ലോക കമ്മിറ്റി ഭാരവാഹി ആനന്ദകുമാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: പകുതി വില തട്ടിപ്പുകേസില്‍ സത്യസായി ബാവ അഖില ലോക ഭാരവാഹിയായ ആനന്ദ കുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ആനന്ദ കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണിത്. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായതോടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ആനന്ദകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തട്ടിപ്പുകേസ് സംബന്ധിച്ച അന്വേഷണത്തിന് ആനന്ദകുമാറിനെ ആലപ്പുഴയിലേക്കു കൊണ്ടു പോവുമെന്നറിയുന്നു. ഉടന്‍ അറസ്റ്റു രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. നിക്ഷേപത്തുക തിരിച്ചു കിട്ടുന്നില്ല; സിപിഎം ഭരിക്കുന്ന കോന്നി സഹ.ബാങ്കിലെ നിക്ഷേപകന്‍ ആത്മഹത്യക്ക് ശ്രമിച്ചു, വെന്റിലേറ്ററില്‍ കൊല്ലം: സിപിഎം ഭരണത്തിലുള്ള കോന്നി റീജ്യണല്‍ സഹകരണ …

പനയാല്‍ അമ്പങ്ങാട്ടെ മാണിയമ്മ അന്തരിച്ചു

കാസര്‍കോട്: പനയാല്‍, അമ്പങ്ങാട്ടെ പരേതനായ എ.വി ശങ്കരന്റെ ഭാര്യ മാണിയമ്മ (83) അന്തരിച്ചു. മക്കള്‍: എ.വി കുഞ്ഞിരാമന്‍, എ.വി തമ്പാന്‍ മാസ്റ്റര്‍, എ.വി സുകുമാരന്‍, എ.വി ചന്ദ്രന്‍, എ.വി രാധ, എ.വി സതി, എ.വി പുഷ്പ. മരുമക്കള്‍: രജനി, സിന്ധു, പ്രീത, രേഷ്മ, രമേശന്‍, ശശി, മുരളി.

നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ; നഴ്‌സിംഗ് ട്രെയിനി അറസ്റ്റില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളി ക്യാമറ വച്ച നഴ്‌സിംഗ് ട്രെയിനി അറസ്റ്റില്‍. കോട്ടയം, മാഞ്ഞൂരിലെ ആന്‍സന്‍ ജോസഫ് ആണ് ഗാന്ധിനഗര്‍ പൊലീസിന്റെ പിടിയിലായത്. ആന്‍സണിനു ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ചെയ്ത നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സഹപ്രവര്‍ത്തകരും പൊലീസും സ്ഥലത്തെത്തി.ബിഎസ്‌സി നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ആന്‍സണ്‍ ഒരു മാസം മുമ്പാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശീലനത്തിനായി എത്തിയത്.

ഗുജറാത്തില്‍ നാലുവയസുകാരിയെ നരബലി നടത്തി; രക്തം ക്ഷേത്രത്തിന്റെ പടികളില്‍ തളിച്ച യുവാവ് അറസ്റ്റില്‍, കൃത്യം നടത്തിയത് ആള്‍ക്കാര്‍ നോക്കി നില്‍ക്കെ

അഹമ്മദാബാദ്: അയല്‍വാസിയായ നാലു വയസുകാരിയെ നരബലി നടത്തിയ യുവാവ് അറസ്റ്റില്‍. കോട്ടാ, ഉദേപൂരിലെ ലാലാഭായ് താഡ്‌വി (42)യെ ആണ് പൊലീസ് അറസ്റ്റു ചെയതത്. കുടുംബത്തിന്റെ ഐശ്വര്യത്തിനും ദേവപ്രീതിക്കുമായാണ് പ്രതി നരബലി നടത്തിയതെന്നു പൊലീസ് പറഞ്ഞു. വീട്ടുമുറ്റത്തു ഒന്നര വയസ്സുളഅള സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടയിലാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയുടെ നിലവിളികേട്ട് മാതാവ് ഓടിയെത്തിപ്പോഴാണ് യുവാവ് പെണ്‍കുട്ടിയെ വലിച്ചിഴച്ചു കൊണ്ടു പോകുന്ന കണ്ടത്. എതിര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും ലക്ഷ്യം കണ്ടില്ല. ബഹളം കേട്ട് പരിസരവാസികളെത്തിയെങ്കിലും അവര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. …

150 കിലോയുള്ള വളര്‍ത്തമ്മ മടിയിലിരുന്നു; 10 വയസുകാരന് ദാരുണാന്ത്യം, പ്രതിക്ക് 6 വര്‍ഷം തടവ്

വാഷിംഗ്ടണ്‍: 150 കിലോ തൂക്കമുള്ള വളര്‍ത്തമ്മ അഞ്ചു മിനിറ്റു നേരം മടിയിലിരുന്നതിനെ തുടര്‍ന്ന് പത്തു വയസുകാരന്‍ അതിദാരുണമായി കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് ആറുവര്‍ഷം തടവ്. ഡക്കോട്ട എലവിസ്റ്റീവന്‍സ് എന്ന കുട്ടി 2023 ഏപ്രില്‍ 25ന് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 154 കിലോ തൂക്കമുള്ള വളര്‍ത്തമ്മ ജെന്നിഫര്‍ ലീവില്‍വണി(48)നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഡക്കോട്ടയുടെ കഴുത്തിലും നെഞ്ചിലും പരിക്കുണ്ടായിരുന്നു. വിശദമായ അന്വേഷണത്തിലാണ് വളര്‍ത്തമ്മ ദേഹത്തും മടിയിലും ഇരുന്നതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നു വ്യക്തമായത്. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നും …

ആശാ വര്‍ക്കര്‍മാരുടെ വേതനം കൂട്ടും: കേന്ദ്രമന്ത്രി; കേരളത്തിനു കുടിശ്ശിക നല്‍കാനില്ലെന്നു വിശദീകരണം, നല്‍കിയ തുക ചെലവഴിച്ചതിന്റെ വിശദാംശം കേരളം നല്‍കിയിട്ടില്ലെന്നു മന്ത്രി

ന്യൂഡല്‍ഹി: ആശാവര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി നദ്ദ പറഞ്ഞു. രാജ്യസഭയില്‍ സന്തോഷ് കുമാര്‍ എം.പിയുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കേരളത്തിനു എല്ലാ വിഹിതവും നല്‍കിയിട്ടുണ്ട്. യാതൊരു കുടിശ്ശികയും നല്‍കാന്‍ ഇനി ബാക്കിയില്ല. എല്ലാ തുകയും നല്‍കി. എന്നാല്‍ കേരളം പണം വിനിയോഗിച്ചതിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. കേരളത്തിനു മാത്രം ഒന്നും കൊടുക്കുന്നില്ലെന്ന ആരോപണം ശരിയല്ല-അദ്ദേഹം പറഞ്ഞു.ആശാവര്‍ക്കര്‍മാര്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടരുന്നതിനിടയിലാണ് കേന്ദ്ര മന്ത്രിയുടെ വിശദീകരണം. സമരം ഒരു മാസം പിന്നിട്ടു. സമരത്തിനു …

ഓട്ടോ വാടകയ്ക്കു വിളിച്ച് ഡ്രൈവറെ ക്രിക്കറ്റ് ബാറ്റു കൊണ്ട് അക്രമിച്ചു; കാല്‍മുട്ട് തകര്‍ന്ന നിലയില്‍ ബന്തിയോട്ടെ ഓട്ടോ ഡ്രൈവര്‍ ആശുപത്രിയില്‍

കാസര്‍കോട്: ഓട്ടോ വാടകക്ക് വിളിച്ച് ഡ്രൈവറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ആക്രമിച്ചതായി പരാതി. പരിക്കേറ്റ ബന്തിയോട് ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍ അബ്ദുല്‍ ഹമീദി(45)നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ബന്തിയോട് ബൈതല റോഡിലെ അടുക്കയിലാണ് സംഭവം. അടുക്കയില്‍ നിന്നു വാടക പോകാനുണ്ടെന്നു പറഞ്ഞ് അബ്ദുല്‍ ഹമീദിനെ ഫോണ്‍ ചെയ്തു വരുത്തിയ ശേഷമായിരുന്നു അക്രമിച്ചതെന്നു പറയുന്നു. മുന്‍വിരോധം വച്ച് സിദ്ദിഖ് എന്നയാളാണ് അക്രമിച്ചതെന്നു പറയുന്നു. പരാതിക്കാരനില്‍ നിന്നു പൊലീസ് മൊഴിയെടുത്തു.

പൈവളിഗെ പെണ്‍കുട്ടിയുടെയും ഓട്ടോ ഡ്രൈവറുടെയും ആത്മഹത്യ: കേസ് ഡയറി ഹൈക്കോടതിയില്‍ ഹാജരാക്കി; ഉച്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും

കൊച്ചി: കാസര്‍കോട്, പൈവളിഗെ പഞ്ചായത്തിലെ പത്താം ക്ലാസ് വിദ്യാര്‍നിയുടെയും ഓട്ടോ ഡ്രൈവറായ 42 കാരന്റെയും ആത്മഹത്യ സംബന്ധിച്ച കേസ് ഡയറി പൊലീസ് ഹൈക്കോടതിയില്‍ ഹാജരാക്കി. കുമ്പള പൊലീസ് ഇന്‍സ്പക്ടര്‍ കെ.പി വിനോദ് കുമാര്‍ ആണ് ചൊവ്വാഴ്ച രാവിലെ കോടതിയില്‍ ഹാജരായി കേസ് ഡയറി സമര്‍പ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുന്നതിനിടയില്‍ കേസ് ഡയറി അടിയന്തിരമായി ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഡയറി ഹാജരാക്കിയത്. പെണ്‍കുട്ടി ഒളിച്ചോടി പോയതാണെന്നാണ് കരുതിയതെന്നു പൊലീസ് കോടതിയില്‍ അറിയിച്ചു. …

ലഹരി വില്‍പ്പന: മാസ്തിക്കുണ്ടില്‍ വീടു കയറി അക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ലഹരി വില്‍പ്പന സംബന്ധിച്ച വിവരം പൊലീസിനു നല്‍കിയെന്നാരോപിച്ച് ഉമ്മയെയും മകനെയും വീടു കയറി ആക്രമിക്കുകയും ജനല്‍ച്ചില്ല് എറിഞ്ഞു തകര്‍ക്കുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മാസ്തിക്കുണ്ട്, കാച്ചിക്കാട്ടെ മുഹമ്മദ് നയാസി (24)നെയാണ് വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ യു.പി വിപിനും സംഘവും അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. കെ.കെ പുറം കുന്നില്‍, കാച്ചിക്കാട്ടെ ബി അഹമ്മദ് സിനാന്‍, മാതാവ് ബി സല്‍മ എന്നിവരാണ് അക്രമത്തിനിരയായത്. കേസിലെ മുഖ്യ പ്രതിയും മുഹമ്മദ് നയാസിന്റെ സഹോദരനുമായ ഉമറുല്‍ ഫാറൂഖ് …

വില്‍പ്പനയ്ക്കു വച്ച കര്‍ണ്ണാടക പാക്കറ്റ് മദ്യവുമായി അഡൂരില്‍ ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: വീട്ടിനു സമീപത്തു വില്‍പ്പനയ്ക്ക് വച്ച കര്‍ണ്ണാടക നിര്‍മ്മിത പാക്കറ്റ് മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. അഡൂര്‍, കോരിക്കണ്ടത്തെ സുധാകര (52)നെയാണ് ബദിയഡുക്ക റേഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. സ്ഥലത്തു നിന്നു 180 എംഎല്ലിന്റെ 24 സിട്രാ മദ്യപാക്കറ്റുകള്‍ കണ്ടെടുത്തതായി അധികൃതര്‍ പറഞ്ഞു.എക്‌സൈസ് സംഘത്തില്‍ ജനാര്‍ദ്ദനന്‍, വിനോദ്, ലിജിന്‍, ഐബി ഓഫീസര്‍ ജേക്കബ് എന്നിവരും ഉണ്ടായിരുന്നു.

ചില്ലു കഷ്ണം ഉപയോഗിച്ച് എംഡിഎംഎ ചൂടാക്കി ഉപയോഗിക്കുന്നതിനിടയില്‍ യുവതീ-യുവാക്കള്‍ മഞ്ചേശ്വരത്ത് അറസ്റ്റില്‍

കാസര്‍കോട്: ചില്ലു കഷ്ണം ഉപയോഗിച്ച് മാരക മയക്കുമരുന്നായ എംഡിഎംഎ ഉപയോഗിക്കുന്നതിനിടയില്‍ യുവതീ-യുവാക്കളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. വ്യത്യസ്ത സംഭവങ്ങളിലാണ് അറസ്റ്റ്. ഉള്ളാള്‍, ഹളേക്കോട്ട, കെ.സി റോഡ്, മല്ലുഗുഡ്ഡയിലെ അഫ്രുന്നീസ മുന്ന (26)യെ കുഞ്ചത്തൂര്‍, കണ്വതീര്‍ത്ഥ ദേശീയ പാതയ്ക്കു സമീപത്തെ ഗ്രൗണ്ടിനു സമീപത്തു വച്ച് തിങ്കളാഴ്ച വൈകിട്ട് എസ്.ഐ കെ.ആര്‍ ഉമേശനും സംഘവുമാണ് അറസ്റ്റു ചെയ്തത്. ചില്ലു കഷ്ണത്തിനു മേല്‍ എംഡിഎംഎ വിതറി, സിഗരറ്റ് ലൈറ്റര്‍ കത്തിച്ച് ചൂടാക്കി ഉപയോഗിക്കുന്നതിനിടയില്‍ കയ്യോടെ പിടികൂടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ചില്ലു …

സൂര്യോദയം കാണാന്‍ പറ്റുന്ന വീട്: പുസ്തക ചര്‍ച്ച നടത്തി

ഉദുമ: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പൊയ്‌നാച്ചി ടാഗോര്‍ ലൈബ്രറിയും മാങ്ങാട് മൈത്രി വായനശാലയും ചേര്‍ന്നു വീട്ടുമുറ്റ പുസ്തക ചര്‍ച്ച നടത്തി.സരസ്വതി മാങ്ങാടിന്റെ സൂര്യോദയം കാണാന്‍ പറ്റുന്ന വീട്-കഥാസമാഹാര ചര്‍ച്ച കൃപാജ്യോതി ഉദ്ഘാടനം ചെയ്തു. കെ.പി ലേഖ, എ.കെ ശശിധരന്‍, സരസ്വതി, രാജന്‍ കെ. പൊയ്‌നാച്ചി, രുഗ്മണി ജനാര്‍ദ്ദനന്‍, വിനീഷ രവിദാസ്, ശോഭന ശ്രീധരന്‍, ലവിത നിശാന്ത്, എ. ഗോപിനാഥന്‍, എ പ്രജിഷ പ്രസംഗിച്ചു. ബോവിക്കാനത്ത് വായനാവസന്തം തുടങ്ങി ബോവിക്കാനം: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വായനാവസന്തം പരിപാടി …

കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം മഹാകുംഭ ദ്രവ്യ കലശ മഹോത്സവം: ആഘോഷകമ്മിറ്റി രൂപീകരിച്ചു

കാസര്‍കോട്: കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രം മഹാകുംഭ ദ്രവ്യകലശ മഹോത്സവം മേയ് 28 മുതല്‍ ജൂണ്‍ രണ്ടുവരെ നടക്കും. ഉത്സവ നടത്തിപ്പിന് 1001 അംഗ ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു. ചെയര്‍മാനായി കോടോത്തു വേണുഗോപാലന്‍ നായരെയും വര്‍ക്കിംഗ് ചെയര്‍മാനായി ഇ. മാധവന്‍ നായര്‍ ബര്‍ള്ളത്തേയും ജന.കണ്‍വീനറായി എ. മാധവന്‍ നായര്‍ പാലക്കാലിനെയും ട്രഷററായി സി. ഭാസ്‌കരന്‍ നായര്‍ ചെറുവത്തൂരിനെയും തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു.ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കോടോത്ത് വേണുഗോപാലന്‍ നായര്‍ ആധ്യക്ഷ്യം വഹിച്ചു. ക്ഷേത്ര തന്ത്രി …

പാലാവയലില്‍ പട്ടാപ്പകല്‍ യുവതിയെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാലാവയലില്‍ പട്ടാപ്പകല്‍ യുവതിയെ കാണാതായി. പാലാവയല്‍, വട്ടക്കുന്നേല്‍ തോമസ് അബ്രഹാമിന്റെ മകള്‍ അലീന തോമസി(22)നെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ 9നും വൈകുന്നേരം നാലു മണിക്കും ഇടയിലുള്ള ഏതോ സമയത്താണ് മകളെ കാണാതായതെന്നു തോമസ് അബ്രഹാം ചിറ്റാരിക്കാല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. യുവതിയെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

മധൂര്‍ ബ്രഹ്‌മകലശോത്സവത്തിനു പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: മധൂര്‍ ശ്രീമദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 7 വരെ നിശ്ചയിച്ചിരിക്കുന്ന ബ്രഹ്‌മകലശോത്സവവും മൂഡപ്പ സേവയും അനുബന്ധ ആചാരങ്ങളും സുരക്ഷിതമായി നടത്തുന്നതിനു പൊലീസ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു കേരള ഹൈക്കോടതിയില്‍ ഹര്‍ജി.ക്ഷേത്രത്തിന്റെയും ബ്രഹ്‌മകലശോത്സവകമ്മറ്റിയുടെയും നേതൃത്വത്തില്‍ ഉത്സവത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്നതിനിടെ, ക്രമ സമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാവാതെ നോക്കാനുള്ള മുന്‍ കരുതല്‍ പൊലീസ് അധികാരികള്‍ എടുക്കണമെന്നും കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, സുപ്രീം കോടതി-ഹൈക്കോടതി മുന്‍ ജഡ്ജിമാര്‍, പ്രശസ്തരായ കലാ-സാംസ്‌കാരിക നേതാക്കള്‍, സന്യാസി ശ്രേഷ്ഠര്‍, സ്വദേശത്തു നിന്നും വിദേശത്ത് …

മുന്‍ കപ്പല്‍ ജീവനക്കാരന്‍ മാങ്ങാട്ടെ കണ്ണന്‍ കുഞ്ഞി അന്തരിച്ചു

കാസര്‍കോട്: ഉദുമ, മാങ്ങാട് വില്ലേജ് ഓഫീസിനു സമീപത്തെ മൂണിനിവാസില്‍ കണ്ണന്‍ കുഞ്ഞി (70) അന്തരിച്ചു. മുന്‍ കപ്പല്‍ ജീവനക്കാരനായിരുന്നു. പരേതരായ രാമന്‍-കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മാലതി. മക്കള്‍: മോണിഷ (അധ്യാപിക, ഇസ്ലാമിയ സ്‌കൂള്‍), മഞ്ജുഷ, മഹേഷ് (കപ്പല്‍ ജീവനക്കാരന്‍). മരുമക്കള്‍: ഭാസ്‌കരന്‍ (ആറാട്ടുകടവ്), അരുണ്‍ കുമാര്‍ (കപ്പല്‍ ജീവനക്കാരന്‍, നാലാംവാതുക്കല്‍). സഹോദരങ്ങള്‍: രാമകൃഷ്ണന്‍, അച്യുതന്‍ (ലോട്ടറി സ്‌റ്റോള്‍ ഉദുമ), കുമാരന്‍ (ഓട്ടോ ഡ്രൈവര്‍, പാലക്കുന്ന്), മാധവി, പരേതനായ നാരായണന്‍.