മധൂര്‍ ബ്രഹ്‌മകലശോത്സവത്തിനു പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: മധൂര്‍ ശ്രീമദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 7 വരെ നിശ്ചയിച്ചിരിക്കുന്ന ബ്രഹ്‌മകലശോത്സവവും മൂഡപ്പ സേവയും അനുബന്ധ ആചാരങ്ങളും സുരക്ഷിതമായി നടത്തുന്നതിനു പൊലീസ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു കേരള ഹൈക്കോടതിയില്‍ ഹര്‍ജി.
ക്ഷേത്രത്തിന്റെയും ബ്രഹ്‌മകലശോത്സവകമ്മറ്റിയുടെയും നേതൃത്വത്തില്‍ ഉത്സവത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്നതിനിടെ, ക്രമ സമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാവാതെ നോക്കാനുള്ള മുന്‍ കരുതല്‍ പൊലീസ് അധികാരികള്‍ എടുക്കണമെന്നും കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, സുപ്രീം കോടതി-ഹൈക്കോടതി മുന്‍ ജഡ്ജിമാര്‍, പ്രശസ്തരായ കലാ-സാംസ്‌കാരിക നേതാക്കള്‍, സന്യാസി ശ്രേഷ്ഠര്‍, സ്വദേശത്തു നിന്നും വിദേശത്ത് നിന്നുമുള്ള എണ്ണമറ്റ ഭക്തര്‍ തുടങ്ങി ലക്ഷക്കണക്കിന് പേര്‍ പങ്കെടുക്കുന്ന ബ്രഹ്‌മകലശോത്സവത്തിന്റെ സമാധാനപരമായ നടത്തിപ്പ് ഉറപ്പാക്കാന്‍ എല്ലാ നടപടികളും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ബ്രഹ്‌മകലശോത്സവകമ്മറ്റി അംഗം ചെമ്പരിക്ക സന്തോഷ് കുമാര്‍ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിക്കാരന് വേണ്ടി അഡ്വ. കെ. രാംകുമാര്‍ ഹാജരായി. കോടതി സംസ്ഥാന ആഭ്യന്തര വകുപ്പിനോട് വിശദീകരണം ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page