ശമ്പള പരിഷ്‌കരണം ഇടത് സര്‍ക്കാര്‍ അട്ടിമറിക്കുന്നു: എസ്.ഇ.യു

കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2024 ജൂലൈ 1 മുതല്‍ ലഭ്യമാവേണ്ടിയിരുന്ന ശമ്പള,പരിഷ്‌കരണം ഇടത് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ട്രഷറര്‍ നാസര്‍ ആരോപിച്ചു. എസ്.ഇ.യു കാസര്‍കോട് താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് പറഞ്ഞ് അധികാരം നേടിയ സര്‍ക്കാര്‍ ഭരണത്തിന്റെ അവസാന നാളുകളില്‍ പോലും നടപടി എടുക്കാതെ എന്‍.പി.എസിനെ പണയം വെച്ച് കൂടുതല്‍ വായ്പ തരപ്പെടുത്തി ജീവനക്കാരെ വഞ്ചിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.കേരളത്തിലെ 5 ലക്ഷത്തിലധികം വരുന്ന ജീവനക്കാരെ വഞ്ചിക്കുന്നു. ജീവനക്കാര്‍ക്കെതിരായ …

കാര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ ദേഹത്ത് കയറി നാലു വയസ്സുകാരി മരിച്ചു; അപകടത്തിനു ഇടയാക്കിയത് ഓട്ടോമാറ്റിക് കാര്‍

മലപ്പുറം: കാര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ ഉണ്ടായ അപകടത്തില്‍ നാലു വയസുകാരിക്ക് ദാരുണാന്ത്യം. എടപ്പാള്‍ മഠത്തില്‍ വീട്ടില്‍ ജാബിറിന്റെ മകള്‍ അംറുബിന്‍ദ് ജാബിര്‍ (4)ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും മുറ്റത്തു നില്‍ക്കുകയായിരുന്ന സ്ത്രീക്കും പരിക്കേറ്റു.വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ഓട്ടോ മാറ്റിക് കാര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ കുഞ്ഞിന്റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.പിന്നോട്ടെടുക്കുന്നതിനിടയില്‍ പെട്ടെന്ന് അമിത വേഗത ഉണ്ടായതാണ് അപകടത്തിനു കാരണമെന്നു സംശയിക്കുന്നു. പരിക്കേറ്റ സ്ത്രീകളില്‍ ഒരാളുടെ നില ഗുരുതരമാണ്.

അമേരിക്കന്‍ മലയാളികള്‍ക്കു പറയാനുണ്ട്; ‘ലേഡീസ് ആന്റ് ജെന്റില്‍മെന്‍’ (ഭാഗം രണ്ട്)

സണ്ണി മാളിയേക്കല്‍ സംഘടനകളുടെ സംഘടനയായ നമ്മുടെ സംഘടന, ഇന്ന് വളര്‍ന്നു പന്തലിച്ച് അമേരിക്കയും കടന്ന് കാനഡയിലും എത്തിയിരിക്കുന്നു. നാട്ടില്‍ നിന്നും വന്ന എല്ലാ മന്ത്രിമാര്‍ക്കും , രാഷ്ട്രീയക്കാര്‍ക്കും , സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവര്‍ക്കും നമ്മള്‍ വലിയ സ്വീകരണം നല്‍കുന്നില്ലേ? അവരെയെല്ലാം സ്വീകരിച്ച് അവരുമായുള്ള ഫോട്ടോ നമ്മള്‍ പ്രസിദ്ധീകരിച്ചില്ലേ? നെഹ്‌റു ജി സ്‌റ്റൈലില്‍ സ്യൂട്ട് ഒപ്പിച്ച് ഡല്‍ഹിയിലും തിരുവനന്തപുരത്തും പോയി നമ്മള്‍ ഫോട്ടോ എടുത്ത് എല്ലാ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചില്ലേ? നമ്മള്‍ കണ്‍വെന്‍ഷന്‍ നടത്താത്ത നല്ലൊരു ഹോട്ടല്‍ ഇന്ന് കേരളത്തിലുണ്ടോ? …

ലോക മലയാളികള്‍ക്ക് വിഷു സമ്മാനമായി’ഡിമലയാളി’ ഓണ്‍ലൈന്‍ ദിനപത്ര പ്രകാശനം 13ന്

ഡാളസ്:അമേരിക്കയിലെ മലയാളികളുടെ സാംസ്‌കാരിക നഗരമായ ഡാളസില്‍ നിന്നും ലോക മലയാളികള്‍ക്ക് വിഷു സമ്മാനമായി ‘ഡി മലയാളി’ ഓണ്‍ലൈന്‍ ദിനപത്രം 13ന് പ്രകാശനം ചെയ്യും. പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി.പി.ജെയിംസ് ഉദ്ഘാടനം ചെയ്യും.അമേരിക്കന്‍ മലയാളികളെ സംബന്ധിക്കുന്ന പ്രാദേശിക വാര്‍ത്തകളും, ഭാഷയുടേയും, ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ച് ലോക സംഭവങ്ങളും, കലാ-കായിക രംഗത്തെ വാര്‍ത്തകളും, വര്‍ത്തമാനങ്ങളും, സാമൂഹിക-സാംസ്‌കാരിക പ്രദേശിക വിഷയങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും ആണ് പത്രത്തിലുണ്ടാവുക.പി പി ചെറിയാന്‍,സണ്ണി മാളിയേക്കല്‍, ബിജിലി ജോര്‍ജ്, റ്റി.സി. ചാക്കോ, ബെന്നി ജോണ്‍, അനശ്വര്‍ മാമ്പിള്ളി, സാംമാത്യു, രാജു …

ബസില്‍ കടത്തിയ അഞ്ചരക്കിലോ കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ബസില്‍ കടത്തുകയായിരുന്ന അഞ്ചരക്കിലോ കഞ്ചാവുമായി രണ്ടു പേര്‍ പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ സുഷിര്‍ കുമാര്‍ ഗിരി (36), രാംരത്തന്‍ സാഹ്‌നി (40) എന്നിവരെയാണ് വളപട്ടണം പൊലീസ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി 9ന് തളിപ്പറമ്പില്‍ നിന്നു തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരായിരുന്നു ഇരുവരും. പാപ്പിനിശ്ശേരി, ചുങ്കത്തിനു സമീപത്ത് നടത്തിയ വാഹനപരിശോധനക്കിടയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രത്യേക പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വളപട്ടണം എസ്എച്ച്ഒ ബി. കാര്‍ത്തിക്, ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷ് എന്നിവരാണ് കഞ്ചാവ് …

സ്‌കൂട്ടറില്‍ കടത്തിയ എംഡിഎംഎയുമായി ചൂരിമൂല സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. മുളിയാര്‍, മാസ്തിക്കുണ്ട്, ചൂരിമൂലയിലെ മുഹമ്മദ് റഫീഖി(35)നെയാണ് ആദൂര്‍ എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ ചെര്‍ക്കള, കെ.കെ പുറത്തെ സ്വകാര്യ ആശുപത്രിക്കു സമീപത്തു നടത്തിയ വാഹനപരിശോധനയ്ക്കിടയിലാണ് 1.3 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായത്. ചെര്‍ക്കള ഭാഗത്തു നിന്നു ബോവിക്കാനം ഭാഗത്തേക്ക് പോവുകയായിരുന്നു സ്‌കൂട്ടര്‍.

ആദൂരില്‍ ഥാര്‍ ജീപ്പില്‍ കടത്തിയ 18 ലക്ഷം രൂപ പിടികൂടി; സ്വത്തു വിറ്റു കിട്ടിയ പണമെന്ന് ഉടമകള്‍, പണം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ്

കാസര്‍കോട്: മതിയായ രേഖകള്‍ ഇല്ലാതെ ഥാര്‍ ജീപ്പില്‍ കടത്തുകയായിരുന്ന 18 ലക്ഷം രൂപ പിടികൂടി. എക്‌സൈസും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ആദൂര്‍, ഗാളിമുഖത്തു വച്ചാണ് പണം പിടികൂടിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. നെക്രാജെ സ്വദേശികളായ യൂസഫ്, റൈസുദ്ദീന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഥാര്‍ ജീപ്പിന്റെ സീറ്റിനു പിന്‍ഭാഗത്തെ പ്ലാറ്റ്‌ഫോമില്‍ ഒളിപ്പിച്ചു വച്ച നിലയിലാണ് പണം കണ്ടെത്തിയത്. കാറിലുണ്ടായിരുന്നവരെയും പണവും വാഹനവും ആദൂര്‍ പൊലീസിനു കൈമാറി. കല്ലഗുണ്ടിയില്‍ സ്ഥലം വിറ്റു ലഭിച്ച പണമാണെന്നാണ് കാറില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞതെന്നു എക്‌സൈസ് …

മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവര്‍ കൊല്ലപ്പെട്ടത് കഴുത്തിനും തലയുടെ പിന്‍ഭാഗത്തും വെട്ടേറ്റതു മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കൊലയാളികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി, നിരവധി പേരെ ചോദ്യം ചെയ്തു, കര്‍ണ്ണാടക പൊലീസും അന്വേഷണം തുടങ്ങി

കാസര്‍കോട്: മഞ്ചേശ്വരം, കുഞ്ചത്തൂര്‍ അടുക്കപ്പള്ള, മാഞ്ഞിമ്ഗുണ്ടെയില്‍ ആള്‍മറയില്ലാത്ത കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമാണെന്നു സ്ഥിരീകരിച്ചു. കഴുത്തിനും തലയുടെ പിന്‍ഭാഗത്തും ആഴത്തില്‍ വെട്ടേറ്റതാണ് മരണകാരണമെന്നു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി.കര്‍ണ്ണാടക, മുല്‍ക്കി, കൊളനാട്ട് സ്വദേശിയും മംഗ്‌ളൂരുവിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷരീഫി(52)നെ വ്യാഴാഴ്ച സന്ധ്യയോടെയാണ് മാഞ്ഞിമ്ഗുണ്ടൈയിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കിണറിനു സമീപത്ത് കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള ഓട്ടോ റിക്ഷ ചെരിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. ഇതിനെ തുടര്‍ന്ന് …

ഉപ്പള സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ഉപ്പള, കണ്ണാടിപ്പാറയിലെ മുഹമ്മദ് ഫസല്‍നൂര്‍ (48) ഖത്തറില്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. അല്‍ഖോറില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ബി.കെ മുഹമ്മദ് ഹാജി-ആയിഷാബി ദമ്പതികളുടെ മകനാണ്. ഭാര്യ: ആബിദ. മക്കള്‍: മുഹമ്മദ് ഹിലാല്‍, മുഹമ്മദ് അഷ്ഫാഖ്, ആയിഷത്ത് ആദില. സഹോദരങ്ങള്‍: ഖമറുദ്ദീന്‍, മുനീര്‍, ഇര്‍ഷാദ്, മൈമൂന, നൂര്‍ജഹാന്‍, മിസ്‌രിയ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ഖത്തര്‍ അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

കേസില്‍ കുടുക്കാന്‍ വെടിയുണ്ട ശസ്ത്രക്രിയയിലൂടെ ദേഹത്ത് സ്ഥാപിച്ചു. വ്യാജ പീഡന പരാതി നല്‍കിയ യുവതി അറസ്റ്റില്‍

ലക്‌നൗ: കൂട്ടബലാത്സംഗം ചെയ്തതായും വെടിയേറ്റതായും വ്യാജ പരാതി നല്‍കിയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 30 വയസ്സുകാരിയും വ്യാജ തെളിവുകള്‍ നിര്‍മിക്കാന്‍ കൂട്ടുനിന്ന ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണ് അറസ്റ്റിലായത്. മൂവരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് കേസിനാസ്പദമായ സംഭവം.മാര്‍ച്ച് 30നാണ് കൂട്ടബലാത്സംഗത്തിനു ഇരയായതായും വെടിയേറ്റെന്നും ചൂണ്ടിക്കാട്ടി യുവതി ആശുപത്രിയില്‍ ചികിത്സ തേടിയത്. മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മടങ്ങുംവഴി അഞ്ചുപേര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയും വെടിവെച്ച് പരിക്കേല്‍പ്പിച്ചതായും ആരോപിച്ച് പൊലീസിനു …

വരുമാനത്തില്‍ കണ്ണും നട്ട് സര്‍ക്കാര്‍: ജില്ലയുടെ ഖനന സാധ്യതകള്‍ സര്‍ക്കാരിനു ബംബറെന്ന് ജനം

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വന്‍തോതിലുള്ള ബോക്‌സൈറ്റ് നിക്ഷേപം പരിശോധനയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിലെ 3 നദികളില്‍ വന്‍ മണല്‍ നിക്ഷേപവും കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇത് സംസ്ഥാന സര്‍ക്കാറിന് ബംബറടിച്ച അനുഭവം പകരുമെന്നു നാട്ടില്‍ സംസാരമുയരുന്നു.ബദിയടുക്ക, എന്‍മകജെ പഞ്ചായത്തുകളിലെ ഉക്കിനടുക്ക ബ്ലോക്കിലും, മുളിയാറിലെ നാര്‍ളം ബ്ലോക്കിലുമാണ് ജില്ലയില്‍ ബോക്‌സൈറ്റ് നിക്ഷേപം കഴിഞ്ഞമാസം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ജില്ലയിലെ മൂന്ന് പുഴകളില്‍ വന്‍തോതിലുള്ള മണല്‍ നിക്ഷേപമുണ്ടെന്ന് സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. മൊഗ്രാല്‍ പുഴയില്‍ ചരല്‍ നിക്ഷേപവും(ഗ്രാവല്‍) ഉപ്പള ഷിറിയ-എല്‍ക്കാന, ചന്ദ്രഗിരി …

രണ്ടുമാസം ഗര്‍ഭിണിയായ യുവതി ന്യൂമോണിയ ബാധിച്ച് മരിച്ചു

കാസര്‍കോട്: രണ്ടുമാസം ഗര്‍ഭിണിയായ യുവതി ന്യൂമോണിയ ബാധിച്ചു മരിച്ചു. മടിക്കൈ, തീയ്യര്‍പാലത്തെ മധുരക്കോട്ട് രഞ്ജിത്തിന്റെ ഭാര്യ രജിത (28)യാണ് മരിച്ചത്. പനി ബാധിച്ച നിലയില്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനി വിട്ടുമാറാത്തതിനെ തുടര്‍ന്ന് മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ച് നടത്തിയ പരിശോധനയിലാണ് ന്യൂമോണിയയാണെന്നു സ്ഥിരീകരിച്ചത്. ഒരു കുഞ്ഞിന്റെ മാതാവാണ് രജിത. യുവതിയുടെ മരണം നാടിനെ രണ്ണീരിലാഴ്ത്തി.

പ്രതിശ്രുത വധുവിനെ കാണാനെത്തിയ പ്രതിശ്രുത വരനെയും സുഹൃത്തിനെയും കയ്യേറ്റം ചെയ്തു; തടയാന്‍ ശ്രമിച്ച പ്രതിശ്രുത വധുവിനും മാതാവിനും നേരെ ചീത്ത വിളി, നാലു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: പ്രതിശ്രുത വധുവിനെ കാണാന്‍ എത്തിയ പ്രതിശ്രുത വരനെയും സുഹൃത്തിനെയും കയ്യേറ്റം ചെയ്യുകയും തടയാന്‍ ശ്രമിച്ച യുവതിയെയും മാതാവിനെയും ചീത്ത വിളിക്കുകയും ചെയ്തുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ബംബ്രാണ, പൂക്കട്ടയിലെ 18കാരിയുടെ പരാതി പ്രകാരം നസീര്‍, റഫീഖ്, മുഫീദ്, ബാദിഷ എന്നിവര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം.പ്രതിശ്രുതവധു താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് പ്രതിശ്രുത വരനായ ഉബൈസും സുഹൃത്തും വന്നത് അനാവശ്യത്തിനാണെന്നു പറഞ്ഞു തടഞ്ഞുവച്ചു അക്രമിക്കുകയായിരുന്നുവെന്നു യുവതി പരാതിയില്‍ പറഞ്ഞു. അക്രമം തടയാന്‍ ശ്രമിച്ച പ്രതിശ്രുത …

മാനവികതയെ അമ്പരിപ്പിച്ച മൃഗീയത; കാണികളെ കണ്ണു നനയിച്ച മൃഗസ്‌നേഹം

കാസര്‍കോട്: കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഒരു മാതാവ് അനുഭവിച്ച ദുഃഖം കാണികളെ ഈറനണിയിച്ചു. മിണ്ടാപ്രാണികള്‍ക്കുള്ള ആത്മബന്ധവും സ്‌നേഹവും മനുഷ്യര്‍ക്കുമുണ്ടായിരുന്നെങ്കിലെന്ന് ഈ കാഴ്ച കണ്ടു നിന്നവര്‍ അറിയാതെ ആലോചിച്ചു.നീലേശ്വരം റെയില്‍വെ സ്‌റ്റേഷന്‍ റോഡിലെ ഓവര്‍ ബ്രിഡ്ജിനടിയില്‍ വ്യാഴാഴ്ച രാത്രിയാണ് വാഹനമിടിച്ചു മൂന്നു മാസത്തോളം പ്രായമുള്ള നായ്ക്കുട്ടി ചത്തത്. വാഹനമിടിച്ചിടത്തു തന്നെ ചത്തുകിടന്ന നായ്ക്കുട്ടിയുടെ അടുത്ത് അതിന്റെ മാതാവിരുന്നു നക്കുകയും കാലുകള്‍ കൊണ്ട് നായക്കുട്ടിയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്യുന്നത് കണ്ടു നില്‍ക്കാന്‍ പ്രയാസമായിരുന്നു. അപകടത്തിനു ശേഷം എട്ടു മണിക്കൂറോളം റോഡില്‍ക്കിടന്ന …

ലഹരിവിരുദ്ധ പോരാട്ടം; മുഖ്യമന്ത്രിക്ക് കാപട്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

കാസര്‍കോട്: ലഹരി വിരുദ്ധ പോരാട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാപട്യം കാണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ‘തീരദേശ സന്ദേശ യാത്ര’ യുടെ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ടെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിക്കു നേരെ വിമര്‍ശനം ഉന്നയിച്ചത്. ലഹരിക്കെതിരെ ആഞ്ഞടിക്കുമെന്നു പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ വച്ച് ഒന്നാം തിയതിയും മദ്യം വിളംബാനുള്ള തീരുമാനമെടുക്കുകയായിരുന്നുവെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതു കാപട്യമാണ്. കള്ളിനൊപ്പം ജവാന്‍ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനവും …

നിര്‍ത്താതെയുള്ള ചുമ: ആശുപത്രിയിലേക്കുള്ള വഴിമധ്യേ യുവതി മരിച്ചു

കാസര്‍കോട്: നിര്‍ത്താതെയുള്ള ചുമയെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടു പോകും വഴി യുവതി മരിച്ചു. മാന്യ, ഉള്ളോടി, പുളിപ്പറമ്പിലെ സതീഷിന്റെ ഭാര്യ സവിത (42)യാണ് മരിച്ചത്. കഫക്കെട്ടും നിര്‍ത്താതെയുള്ള ചുമയും കാരണം അസ്വസ്ഥത പ്രകടിപ്പിച്ച സവിതയെ ബുധനാഴ്ച പുലര്‍ച്ചെ ചെങ്കളയിലെ ഇകെ നയനാര്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അതിനു മുമ്പു തന്നെ യുവതി മരണപ്പെട്ടതായി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു. ബദിയഡുക്ക പൊലീസ് …

ഹ്യൂസ്റ്റണ്‍ അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവിനെ വെടിവച്ചു കൊന്നു, രണ്ടുപേര്‍ ഒളിവില്‍

-പി പി ചെറിയാന്‍ ഹ്യൂസ്റ്റണ്‍: ബുധനാഴ്ച രാത്രി തെക്കുകിഴക്കന്‍ ഹൂസ്റ്റണ്‍ അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവിനെ വെടിവച്ചു കൊന്നു.എന്‍ആര്‍ജി സ്റ്റേഡിയത്തിന് സമീപമുള്ള വെസ്റ്റ്രിഡ്ജ് സ്ട്രീറ്റിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കടന്ന മൂന്നംഗ സംഘത്തെ അപ്പാര്‍ട്‌മെന്റിലെ രണ്ട് വാടകക്കാരില്‍ ഒരാള്‍ വെടിവയ്ക്കുകയായിരുന്നു.മുഖംമൂടി ധരിച്ചവരില്‍ ഒരാള്‍ വാതിലില്‍ മുട്ടിയപ്പോള്‍, മറ്റു രണ്ടുപേര്‍ ജനാലയിലൂടെ അകത്തുകടക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും താമസക്കാര്‍ 911 എന്ന നമ്പറില്‍ വിളിച്ചു. ഹ്യൂസ്റ്റണ്‍ പിഡിയില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.പിന്നീട് മോഷ്ടാക്കളില്‍ ഒരാള്‍ വാടകക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയതായും …

കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച ഡ്രൈവര്‍ക്ക് ജീവപര്യന്തം തടവ്

പത്തനംതിട്ട: കോവിഡ് ബാധിതയായ യുവതിയെ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടു പോകും വഴി ആംബുലന്‍സില്‍ പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.കായംകുളം സ്വദേശിയായ നൗഫലിനെയാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഐപിസി 366, 376, 354 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് ശിക്ഷ.2020 സെപ്തംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കനിവ് 108 ആംബുലന്‍സിലെ ഡ്രൈവര്‍ ആയിരുന്നു നൗഫല്‍. കോവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സില്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടു പോകും വഴി ആറമ്മുള മൈതാനത്തില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പൊലീസ് …