ലഹരിവിരുദ്ധ പോരാട്ടം; മുഖ്യമന്ത്രിക്ക് കാപട്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

കാസര്‍കോട്: ലഹരി വിരുദ്ധ പോരാട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാപട്യം കാണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ‘തീരദേശ സന്ദേശ യാത്ര’ യുടെ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ടെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിക്കു നേരെ വിമര്‍ശനം ഉന്നയിച്ചത്. ലഹരിക്കെതിരെ ആഞ്ഞടിക്കുമെന്നു പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ വച്ച് ഒന്നാം തിയതിയും മദ്യം വിളംബാനുള്ള തീരുമാനമെടുക്കുകയായിരുന്നുവെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതു കാപട്യമാണ്. കള്ളിനൊപ്പം ജവാന്‍ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനവും ഉണ്ടായി-അദ്ദേഹം പറഞ്ഞു.
എസ്എഫ്‌ഐ സംസ്ഥാനത്തെ ലഹരിവ്യാപനത്തിന്റെ കണ്ണികളായി മാറി. എസ്.എഫ്.ഐയെ സിപിഎം ക്രിമിനലുകളാക്കി മാറ്റുകയാണ്. ദയവായി സിപിഎം ഈ പ്രവൃത്തിയില്‍ നിന്നു പിന്‍മാറണം-പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസല്‍, നേതാക്കളായ എ ഗോവിന്ദന്‍ നായര്‍, കെ. നീലകണ്ഠന്‍, കെ.ഇ.എ ബക്കര്‍ തുടങ്ങിയവര്‍ പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.


Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page