“വെള്ളിവളകൾ തനിക്കു നൽകുന്നില്ലെങ്കിൽ അമ്മയോടൊപ്പം ദഹിപ്പിക്കണം”; ചിതയിൽ കിടന്ന് മകന്റെ പ്രതിഷേധം, സംസ്കാര ചടങ്ങുകൾ വൈകിയത് മണിക്കൂറുകൾ
ജയ്പുർ: മരിച്ചുപോയ അമ്മയുടെ വെള്ളി വളകളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി മക്കൾ തമ്മിലുണ്ടായ തർക്കത്തിൽ സംസ്കാരചടങ്ങുകൾ 2 മണിക്കൂറോളം വൈകി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.80 വയസ്സുകാരിയായ ഭൂരി ദേവിക്ക് 7 ആൺമക്കളാണുള്ളത്. 6 ആൺമക്കൾ ഒരുമിച്ചും അഞ്ചാമത്തെ മകൻ ഓംപ്രകാശ് മറ്റൊരു സ്ഥലത്തുമാണ് താമസം. 4 വർഷത്തിലേറെയായി ഓംപ്രകാശും മറ്റു സഹോദരന്മാരുമായി സ്വത്ത് തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഭൂരി ദേവി മരിച്ചത്. തുടർന്ന് വീടിനു സമീപത്തെ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. …