നിര്‍ത്താതെയുള്ള ചുമ: ആശുപത്രിയിലേക്കുള്ള വഴിമധ്യേ യുവതി മരിച്ചു

കാസര്‍കോട്: നിര്‍ത്താതെയുള്ള ചുമയെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടു പോകും വഴി യുവതി മരിച്ചു. മാന്യ, ഉള്ളോടി, പുളിപ്പറമ്പിലെ സതീഷിന്റെ ഭാര്യ സവിത (42)യാണ് മരിച്ചത്. കഫക്കെട്ടും നിര്‍ത്താതെയുള്ള ചുമയും കാരണം അസ്വസ്ഥത പ്രകടിപ്പിച്ച സവിതയെ ബുധനാഴ്ച പുലര്‍ച്ചെ ചെങ്കളയിലെ ഇകെ നയനാര്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അതിനു മുമ്പു തന്നെ യുവതി മരണപ്പെട്ടതായി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. കടമ്പാര്‍ക്കട്ടയിലെ ശങ്കര-കമല ദമ്പതികളുടെ മകളാണ് സവിത. മക്കള്‍: അനുപ്രിയ, ആരാധ്യ. സഹോദരങ്ങള്‍: ശാന്തി, രവി, ശാരദ, അശോക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കേരളത്തിന്റെ കരുതല്‍: കാസര്‍കോട് ഒറ്റപ്പെട്ട നിലയില്‍ കണ്ട അസം സ്വദേശിനിയെ പാര്‍പ്പിടവും പരിചരണവും നല്‍കി ബന്ധുക്കളെ എത്തിച്ച് അവര്‍ക്ക് കൈമാറി; സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് അഭിനന്ദനം

You cannot copy content of this page