പെരുമ്പള പാലത്തില്‍ നിന്നു ചന്ദ്രഗിരി പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കാരണം അറിയാതെ നാട് കണ്ണീരില്‍
കാസര്‍കോട്: പെരുമ്പള പാലത്തിനു മുകളില്‍ നിന്നു ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെങ്കള, പടിഞ്ഞാര്‍മൂല ബാഫഖി നഗറിലെ പരേതനായ കണ്ണരം മുഹമ്മദിന്റെ മകന്‍ കെ.എം ഷരീഫി(45)ന്റെ മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ 9 മണിയോടെ പാലത്തിനു സമീപത്തു പുഴയില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്കായി മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഷരീഫിന്റെ സ്‌കൂട്ടറും ചെരുപ്പും പാലത്തിനു മുകളില്‍ കാണപ്പെട്ടത്. ഇതോടെയാണ് ഇയാള്‍ പുഴയിലേക്ക് ചാടിയിരിക്കാമെന്ന …