ഭർത്താവും ബന്ധുക്കളും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് : കോട്ടയത്തെ അഭിഭാഷകയുടെയും പിഞ്ചു കുഞ്ഞുങ്ങളുടെയും ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് കുടുംബം

കോട്ടയം: അയർക്കുന്നത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി അഭിഭാഷക ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം.
ഹൈക്കോടതി അഭിഭാഷകയും മുത്തോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ ജിസ്മോൾ തോമസാണ്(34) മക്കളായ നോഹ(5), നോറ(2) എന്നിവരുമായി പുഴയിൽ ചാടി മരിച്ചത്.
മകൾ ഭർതൃ വീട്ടിൽ നിന്നും കടുത്ത ശാരീരിക മാനസിക പീഡനങ്ങൾ നേരിട്ടി രുന്നതായി ജിസ്മോളുടെ പിതാവ് തോമസ് ആരോപിച്ചു. ഭർത്താവ് നിരന്തരം മർദിച്ചിരുന്നു. ഭർത്താവിന്റെ അമ്മയും സഹോദരിയും കുറ്റപ്പെടുത്തുന്നതും അപമാനിക്കുന്നതും പതിവായിരുന്നു. ഏപ്രിൽ 15നാണ് ആത്മഹത്യ നടന്നത്. ഇതിനു തലേദിവസം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായതായി സംശയമുണ്ട്. നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ജിസ്മോളുടെ കുടുംബം വ്യക്തമാക്കി.
ജിസ്മോളുടെയും മക്കളുടെയും മരണ കാരണം ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ജിസ്മോളുടെ കയ്യിലെ ഞരമ്പ് മുറിച്ചിട്ടുണ്ട്. പുറത്തും മുറിവുണ്ട്. മക്കളുടെ ഉള്ളിൽ കീടനാശിനിയുടെ അംശവും കണ്ടെത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഭർത്താവ് ജിമ്മിയുടെയും ബന്ധുക്കളുടെയും വിശദ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page