നാട്യരത്‌നം കണ്ണന്‍ പാട്ടാളി സ്മാരക മന്ദിര ഉദ്ഘാടനവും വാര്‍ഷികാഘോഷവും ഏപ്രില്‍ 19, 20 തിയതികളില്‍

കാസര്‍കോട്: അരവത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാട്യരത്‌നം കണ്ണന്‍ പാട്ടാളി സ്മാരക മന്ദിരം ഉദ്ഘാടനവും വാര്‍ഷികാഘോഷ പരിപാടികളും ഏപ്രില്‍ 19,20 തിയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
19നു രാവിലെ 10ന് ഡോ. എ.എം ശ്രീധരന്റെ അധ്യക്ഷതയില്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡോ. വൈ.വി കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ സെഷനുകള്‍ക്ക് മുകുന്ദന്‍ പെരുമലയന്‍, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, ഡോ. കമലാക്ഷ എന്നിവര്‍ നേതൃത്വം കൊടുക്കും. വൈകുന്നേരം അഞ്ച് മുതല്‍ സ്മാരക മന്ദിരം ഉദ്ഘാടനം, പുരസ്‌കാര സമര്‍പ്പണം, സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും. സ്മാരക മന്ദിര ഉദ്ഘാടനവും ഭാവഭാരതി പുരസ്‌കാര സമര്‍പ്പണവും പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ നിര്‍വഹിക്കും. ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ സംബന്ധിക്കും. ആംഫി തീയേറ്റര്‍ സമര്‍പ്പണം നസീര്‍ വെളിയില്‍ സമര്‍പ്പിക്കും. മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, പി.വി.കെ പനയാല്‍, ഗണേശന്‍ മങ്കത്തില്‍ സംബന്ധിക്കും. ജില്ലാ ജഡ്ജ് ഹരിപ്രിയ പി. നമ്പ്യാര്‍, അഡീഷണല്‍ എസ്.പി ബാലകൃഷ്ണന്‍ നായര്‍, ഗഫൂര്‍ മാഷ്, ശ്യാം പുറവങ്കര, കെ. രാമചന്ദ്രന്‍, സുരേന്ദ്രന്‍ കൂക്കാനം എന്നിവരെ ആദരിക്കും. തുടര്‍ന്ന് കലാപരിപാടികള്‍.
20ന് രാവില 10 മുതല്‍ വിവിധ വിഷയങ്ങളില്‍ സെമിനാര്‍. വൈകുന്നേരം വാര്‍ഷിക അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും. ഡോ. എ.എം ശ്രീധരന്റെ അധ്യക്ഷതയില്‍ പി.വി.കെ പനയാല്‍ അനുസ്മരണ പ്രഭാഷണവും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാകും. പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും. രാത്രി ഏഴു മണി മുതല്‍ കഥകളി അരങ്ങേറ്റം, കഥകളി അവതരണം എന്നിവ നടക്കുമെന്നു ഭാരവാഹികളായ ഡോ. എ.എം ശ്രീധരന്‍, മധു മുദിയക്കാല്‍, പി.വി ഭാസ്‌കരന്‍, അബ്ദുല്‍ നാസര്‍ അങ്കക്കളരി, സതീശ് കുമാര്‍ കെ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
രേഷ്മയുടെ കൊലപാതകം: പ്രതി ബിജു പൗലോസിനെ മൂന്നു ദിവസത്തേയ്ക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു; പ്രതിയെ പാണത്തൂരില്‍ എത്തിച്ച് തെളിവെടുപ്പ് തുടങ്ങി, ഫയര്‍ഫോഴ്സിന്റെ സ്‌കൂബ ടീമും രംഗത്ത്, ബാറുടമയെ കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം