പുത്തിഗെ, പൊന്നങ്കളയിലെ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; രണ്ട് കേസ്, 17 പ്രതികള്‍

കാസര്‍കോട്: പുത്തിഗെ പഞ്ചായത്തിലെ മുഗു, പൊന്നങ്കളയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ കുമ്പള പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പുത്തിഗെ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഊജംപദവിലെ സുലൈമാ(51)ന്റെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ മൊഗറടുക്കയിലെ നവാസ്, സിദ്ദിഖ്, റഫീഖ്, ആബിദ്, ഇക്ബാല്‍, കണ്ടാലറിയാവുന്ന മറ്റു അഞ്ചു പേര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.
സിപിഎം പ്രവര്‍ത്തകനായ നവാസിന്റെ പരാതി പ്രകാരം ഊജംപദവിലെ സുലൈമാന്‍, റഫീഖ്, ഉറുമിയിലെ സൈനുദ്ദീന്‍, മുഗുറോഡിലെ മുഹമ്മദ് മസ്‌ക്ക്, ഉറുമിയിലെ റഫീഖ്, ജുനൈദ്, ജമാല്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം പൊന്നങ്കളയിലാണ് സംഭവം. ഒരു ഗൃഹ പ്രവേശനചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പ്രസ്തുത വീട്ടില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലായിരുന്നു സംഘര്‍ഷം ഉണ്ടായത്.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സീതാംഗോളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം ഡിസിസി ജനറല്‍ സെക്രട്ടറി ജെഎസ് സോമശേഖര ഉദ്ഘാടനം ചെയ്തു. കുമ്പള ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സുന്ദര ആരിക്കാടി ആധ്യക്ഷം വഹിച്ചു. ലക്ഷ്മണപ്രഭു, നാസര്‍ മൊഗ്രാല്‍, ശ്രീനാഥ് ബദിയഡുക്ക, സത്യന്‍ ഉപ്പള, കമറുദ്ദീന്‍, ഷുക്കൂര്‍ കാണാജെ, ജുനൈദ് ഉറുമി, ഗണേഷ് ഭണ്ഡാരി തുടങ്ങിയവര്‍ സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page